കുതിപ്പിന് അറുതി! തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരിവിപണി; 500 പോയിന്റ് ഇടിഞ്ഞ് നിഫ്റ്റി

Wait 5 sec.

തുടർച്ചയായ മൂന്നു ദിവസങ്ങളിലെ നേട്ടങ്ങൾക്കു ശേഷം തിരിച്ചിറങ്ങി ഇന്ത്യൻ ഓഹരിവിപണിയിലെ സൂചികകൾ. ഇറാനും ഇസ്രായേൽ-അമേരിക്ക സഖ്യവും തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തി. പ്രധാന സൂചികയായ നിഫ്റ്റി 500ഇൽ അധികം പോയിന്റ് ഇടിഞ്ഞ് 23,247.30 ഇൽ എത്തിയപ്പോൾ സെൻസെക്‌സ് 1800 നടുത്ത് പോയിന്റുകൾ നഷ്ടപ്പെടുത്തി 74,942.9 പോയിന്റിൽ വ്യാപാരം തുടരുന്നു.Also Read: മൂന്നാം ദിനവും നേട്ടം കൊയ്ത് ഓഹരിവിപണി; 77,000 പോയിന്റിനോടടുത്ത് സെൻസെക്‌സ്ബാങ്കിങ് മേഖലയിലെ ഓഹരികളിൽ വൻ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് നിഫ്റ്റി ബാങ്ക് വലിയ ഇടിവ് രേഖപ്പെടുത്തി. ബാങ്കിങ് മേഖലയിലെ ഓഹരികളിൽ കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത് എച്ഡിഎഫ്സി ബാങ്ക് ഓഹരികൾക്കാണ്. ഓഹരി വിപണിയെയും നിക്ഷേപകരെയും ഏറെ സ്വാധീനിക്കുന്നത് ആഗോളതലത്തിലുള്ള ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടമാണ്. ബാരലിന്റെ വില ആഗോളതലത്തിൽ തന്നെ 112 ഡോളറിനടുത്തെത്തിയത് രാജ്യത്തെ എണ്ണമേഖലയിലെ ഓഹരികളെയും ഓട്ടോ ഓഹരികളെയും ബാധിച്ചേക്കാം. ഇന്ന് സെൻസെക്സ് വീക്ക്ലി എക്സ്പയറി ദിനമായതിനാൽ വിപണിയിൽ കൂടുതൽ അസ്ഥിരത തുടരാനിടയുണ്ട്.The post കുതിപ്പിന് അറുതി! തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരിവിപണി; 500 പോയിന്റ് ഇടിഞ്ഞ് നിഫ്റ്റി appeared first on Kairali News | Kairali News Live.