ചടയമംഗലം, പുനലൂർ സീറ്റുകൾക്ക് കടിപിടി കൂടി മുസ്ലീംലീഗും കോണ്‍ഗ്രസ് പ്രാ​ദേശിക നേതൃത്വവും

Wait 5 sec.

പുനലൂർ സീറ്റിനെ മുസ്ലീം ലീഗിൽ നിന്ന് തിരിച്ചെടുക്കണമെന്ന ആവശ്യം കടുപ്പിച്ച് പ്രാദേശിക കോൺഗ്രസ് നേതൃത്വം. ലീഗിന് പുനലൂർ സീറ്റ് നൽകിയാൽ ഒറ്റയ്ക്ക് സ്ഥാനാർഥി നിർത്തുമെന്ന ഭീഷണി ഉയർത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ.Also read : “ഇഎംഎസിന് പകരക്കാരനില്ല, എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ എത്തും”: എം വി ​ഗോവിന്ദൻ മാസ്റ്റർഅതേ സമയം ചടയമംഗലത്തും സീറ്റിനായി പിടിവലി രൂക്ഷമാണ്, തുടർച്ചയായി പരാജയപ്പെട്ട പുനലൂരിന് പകരം ചടയമംഗലം വേണം എന്ന ആവശ്യം ലീഗിന്റെ ഭാഗത്ത് നിന്ന് ശക്തമാകുന്നുണ്ട്. ചടയമംഗലത്ത് ആർ ചന്ദ്രശേഖരന് പകരം എം എം നസീറിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാ​ഗം മുന്നോട്ട് വന്നിരുന്നു. മുസ്ലീം വിഭാഗത്തിൽ നിന്ന് ജില്ലയിൽ കോൺഗ്രസിൽ ഒരാൾ വേണം എന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ചടയമംഗലം ലീഗിന് വിട്ടുകൊടുക്കരുതെന്ന് നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. ഈ ചടയമംഗലത്തെ സീറ്റ് തർക്കം സോഷ്യൽ മീഡിയയിൽ പരിഹാസമായി മാറിയിട്ടുണ്ട്.The post ചടയമംഗലം, പുനലൂർ സീറ്റുകൾക്ക് കടിപിടി കൂടി മുസ്ലീംലീഗും കോണ്‍ഗ്രസ് പ്രാ​ദേശിക നേതൃത്വവും appeared first on Kairali News | Kairali News Live.