ജോബ് ഹഗ്ഗിംഗ്: പ്രണയമല്ല, ഇതൊരു അതിജീവന തന്ത്രമാണ്!

Wait 5 sec.

ഒരു കാലത്ത് മലയാളികളുടെ സ്വപ്നം ‘പെൻഷൻ പറ്റുന്നതുവരെ ഒരു ജോലി’ എന്നതായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ‘ജോബ് ഹോപ്പിംഗ്’ അഥവാ ഇടയ്ക്കിടെ ജോലി മാറുന്ന രീതി ട്രെൻഡായി. എന്നാൽ ഇപ്പോൾ കഥ വീണ്ടും മാറുകയാണ്. ഇപ്പോൾ കോർപ്പറേറ്റ് ലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്നത് മറ്റൊരു ട്രെൻഡാണ് ‘ജോബ് ഹഗ്ഗിംഗ്’.എന്താണ് ഈ ജോബ് ഹഗ്ഗിംഗ്?ലളിതമായി പറഞ്ഞാൽ, നിലവിലുള്ള ജോലി മുറുകെ പിടിക്കുന്ന രീതിയാണിത്. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം, തൊഴിൽ വിപണിയിലെ അനിശ്ചിതത്വം എന്നിവ കാരണം പുതിയ പരീക്ഷണങ്ങൾക്ക് മുതിരാതെ കൈയിലുള്ള ജോലിയെ ‘കെട്ടിപ്പിടിച്ചു’ നിൽക്കുന്ന അവസ്ഥയാണ് ജോബ് ഹഗ്ഗിംഗ്.ALSO READ : ഒറ്റപ്പെടലിന് വിട; പഞ്ചിന് കൂട്ടായി മോമോ, കുട്ടിക്കുരങ്ങന്റെ പുതിയ കൂട്ടുകാരിയുമായുള്ള വീഡിയോകൾ വൈറൽഎന്തുകൊണ്ടാണ് ഈ ‘ജോബ് ഹഗ്ഗിംഗ്’ ഇത്ര പെട്ടെന്ന് ട്രെൻഡായി മാറിയത്? ഉത്തരങ്ങൾ പലതാണ്. പുതിയൊരു കമ്പനിയിലേക്ക് മാറുമ്പോൾ നേരിടേണ്ടി വരുന്ന അനിശ്ചിതത്വവും, അവിടെ നിലനിൽക്കുന്ന ജോലിഭാരവും, പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും പലരെയും മാറിചിന്തിപ്പിക്കുന്നു. പരിചിതമായ ഡെസ്കും, പ്രിയപ്പെട്ട സഹപ്രവർത്തകരും, കൃത്യസമയത്ത് ലഭിക്കുന്ന ശമ്പളവും നൽകുന്ന ഒരു കംഫർട്ട് സോൺ ഉപേക്ഷിക്കാൻ പലരും തയ്യാറല്ല. സ്വന്തം സ്ഥാപനത്തിൽ അനിവാര്യമായ ഒരു സാന്നിധ്യമായി മാറിക്കൊണ്ട് തന്റെ കസേര സുരക്ഷിതമാക്കുകയാണ് ഒരു ‘ജോബ് ഹഗ്ഗർ’ ചെയ്യുന്നത്.എന്നാൽ, ഈ സുരക്ഷിതത്വത്തിന് ഒരു മറുവശമുണ്ട്. ഒരു മരത്തിൽ തന്നെ തൂങ്ങിക്കിടക്കുന്ന വള്ളിപ്പടർപ്പുപോലെ, ഒരേ ജോലിയിൽ തന്നെ വർഷങ്ങളോളം തളച്ചിടപ്പെടുന്നത് നിങ്ങളുടെ വളർച്ചയെ മുരടിപ്പിച്ചേക്കാം. പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനോ വിപണിയിലെ മാറ്റങ്ങൾ അറിയാനോ ഉള്ള താല്പര്യം കുറയുന്നതോടെ നിങ്ങൾ ഒരു ‘കംഫർട്ട് സോൺ ട്രാപ്പിൽ’ അകപ്പെട്ടേക്കാം.The post ജോബ് ഹഗ്ഗിംഗ്: പ്രണയമല്ല, ഇതൊരു അതിജീവന തന്ത്രമാണ്! appeared first on Kairali News | Kairali News Live.