പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 12 ഗൾഫ് രാജ്യങ്ങൾ

Wait 5 sec.

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാഹചര്യങ്ങളെ കുറിച്ച് ആശങ്ക ഉയർത്തി 12 ഗൾഫ്–അറബ്–ഇസ്ലാമിക് രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ചു. ഇറാൻ ആക്രമണപരമായ നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു.മേഖലയിലെ സായുധ സംഘങ്ങൾക്ക് നൽകുന്ന പിന്തുണ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇത്തരം ഇടപെടലുകൾ മേഖലയുടെ സ്ഥിരതയെ ഗുരുതരമായി ബാധിക്കും. അതേസമയം ആഗോള വ്യാപാരത്തിനും ഊർജ്ജ വിതരണത്തിനും നിർണായകമായ ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണികളും അവസാനിപ്പിക്കണമെന്നും ആവശ്യമുയർത്തി. സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഈ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി.Also read : ആസ്റ്റര്‍-ക്യൂസിഐഎല്‍ ലയനം; ഓഹരി ഉടമകളില്‍ നിന്നും വായ്പാ ദാതാക്കളില്‍ നിന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് മികച്ച പ്രതികരണംബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കാൻ ശ്രമിക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലകളിലെ ഏതൊരു തരത്തിലുള്ള സംഘർഷവും അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുമെന്നതിനാൽ സമാധാനപരമായ സമീപനം സ്വീകരിക്കണമെന്ന നിലപാടാണ് ഈ രാജ്യങ്ങൾ ആവർത്തിക്കുന്നത്.The post പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 12 ഗൾഫ് രാജ്യങ്ങൾ appeared first on Kairali News | Kairali News Live.