പശ്ചിമേഷ്യയിലെ സംഘർഷവും ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും ആഗോളവിപണിയിൽ ആശങ്കകൾ സൃഷ്ടിക്കുമ്പോഴും ഇങ്ങു കേരളത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി സ്വർണ്ണവിലയിൽ റെക്കോർഡ് ഇടിവ്.ഇന്നലെ വൈകുന്നേരം 1,15,440 രൂപയായിരുന്ന ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് രാവിലെ 2040 രൂപ താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 1,13,400 രൂപയായി താഴ്ന്നു. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിലയാകട്ടെ ഇന്നലെ വൈകുന്നേരത്തെ അപേക്ഷിച്ചു 255 രൂപ കുറഞ്ഞ് 14,175 രൂപയായി.Also Read: സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഗംഭീര അവസരം; ഇന്നലെ കുതിച്ച വില ഇന്ന് താഴേക്ക്പ്രതീക്ഷിച്ചതു പോലെ തന്നെ അമേരിക്കൻ ഫെഡറൽ റിസേർവ് തങ്ങളുടെ പലിശനിരക്കിൽ മാറ്റം വരുത്താതെ ഇരുന്നതോടെയാണ് സ്വർണ്ണവില താഴ്ന്നത്. ഇതോടെ ആഗോളതലത്തിൽ തന്നെ സ്വർണ്ണവില ഔൺസിന് 5000 ഡോളർ എന്ന മാന്ത്രിക സംഖ്യയ്ക്കും താഴെ പതിച്ചു. ഇസ്രായേല്‍-ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം ആരംഭിച്ച സമയത്ത് യുദ്ധം തുടർന്നാൽ വിലയും ഉയരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ തിരിച്ചാണ് ഇപ്പോൾ സംഭവിക്കുന്നത്. വിലയിൽ കുറവ് സംഭവിച്ചാലും പണിക്കൂലി ഉൾപ്പെടെ ആകുമ്പോൾ വില ഇനിയും കൂടും. The post ഇപ്പോൾ വാങ്ങിയില്ലെങ്കിൽ പിന്നെ എപ്പോൾ; സ്വർണവിലയിൽ വൻ ഇടിവ് appeared first on Kairali News | Kairali News Live.