ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 രണ്ടാം പാദത്തിൽ ടർക്കിഷ് കരുത്തന്മാരായ ഗലാട്ടസറെയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് പ്രീമിയർ ലീഗ് ഇതിഹാസ ക്ലബ് ലിവർപൂൾ. ആദ്യ പാദത്തിൽ എതിരാളികളോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ ലിവർപൂൾ സ്വന്തം കളിക്കളമായ ആൻഫീൽഡിൽ ഇന്ന് നടന്ന പോരാട്ടത്തിൽ എതിരാളികളെ കശക്കി എറിയുകയായിരുന്നു,കളിയുടെ ആദ്യ പകുതിയിൽ സോബോസ്ലേയിയും എകിട്ടിക്കയും ലിവർപൂളിന് വേണ്ടി എതിരാളികളുടെ വലകുലുക്കി. രണ്ടാം പകുതിയിൽ ഗ്രേവെൻബെർച്ചും സൂപ്പർതാരം മുഹമ്മദ് സലായും ലിവർപൂളിന്റെ ഗോൾ പട്ടിക തികച്ചു. പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള ലിവർപൂളിന് ആരാധകരുടെ രോക്ഷം അടക്കി നിർത്താൻ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ കുറഞ്ഞതൊന്നും പോരാ.Also Read: ന്യൂകാസിലിനെ മറികടന്ന് ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ അവസാന എട്ടിൽ; ക്വാർട്ടറിൽ എതിരാളികൾ അത്ലറ്റിക്കോ മാഡ്രിഡ്ഇന്ന് നടന്ന മറ്റൊരു റൗണ്ട് ഓഫ് 16 മത്സരത്തിൽ ബയേൺ മ്യുണിക് ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഇറ്റാലിയൻ ടീമായ അറ്റ്ലാന്റയെ തോൽപ്പിച്ചു അവസാന എട്ടിലേക്ക് കടന്നു. ഇരു പാദങ്ങളിലുമായ് പത്തു ഗോളുകൾ അടിച്ച ജർമൻ വമ്പന്മാർ ആകെ വഴങ്ങിയത് രണ്ടു ഗോളുകൾ മാത്രമാണ്. മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന പോരാട്ടത്തിൽ ഹാരി കയ്ൻ രണ്ടു തവണ വല കുലുക്കിയപ്പോൾ ലെനൻറ് കാറലും ലൂയിസ് ഡയസും ഓരോ തവണ വീതം c=സ്കോർ ചെയ്തു.The post ഗലാട്ടസറെയെ തകർത്ത് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ; ബയേൺ മ്യൂണിക്കും അവസാന എട്ടിൽ appeared first on Kairali News | Kairali News Live.