പൊറോട്ടയും ബീഫ് കറിയും മലയാളികൾക്ക് വെറുമൊരു ഭക്ഷണമല്ല, അതൊരു വികാരമാണ്. ബീഫ് റോസ്റ്റും ബീഫ് ഫ്രൈയുമെല്ലാം ഇഷ്ടമല്ലാത്ത മലയാളികൾ വളരെ ചുരുക്കമാണ്. മലയാളികളുട ഇഷ്ട്ട വിഭവമായ ഇവ തയ്യാറാക്കാൻ മാർക്കറ്റിൽ നിന്നും നമ്മൾ വാങ്ങുന്ന ഇറച്ചി ഗുണമേന്മയുള്ളതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? പലപ്പോഴും നിറം കണ്ടോ മണം നോക്കിയോ മാത്രം ഇറച്ചിയുടെ ഗുണനിലവാരം അളക്കാൻ കഴിയില്ല. ഇറച്ചിയുടെ നിറം, മണം, കൊഴുപ്പിന്റെ പ്രത്യേകതകൾ തുടങ്ങി പാക്കിംഗ് വരെ കൃത്യമായി പരിശോധിച്ചാൽ മാത്രമേ ആരോഗ്യകരമായ മാംസമാണോ നിങ്ങൾ വാങ്ങുന്നതെന്ന് ഉറപ്പിക്കാൻ കഴിയൂ.ഇറച്ചിയുടെ നിറമാണ് അത് ഫ്രഷ് ആണോ എന്ന് തിരിച്ചറിയാനുള്ള ആദ്യ വഴി. നല്ല ഗുണമേന്മയുള്ള ബീഫിന് എപ്പോഴും തെളിഞ്ഞ ചുവപ്പ് നിറമായിരിക്കും ഉണ്ടാകുക. എന്നാൽ ഗ്രൗണ്ട് ബീഫ് (അരിഞ്ഞ ഇറച്ചി) വാങ്ങുമ്പോൾ പുറംഭാഗം ചുവപ്പാണെങ്കിലും ഉൾഭാഗത്ത് നേരിയ തവിട്ട് നിറം കാണാൻ സാധ്യതയുണ്ട്. വായുവുമായുള്ള സമ്പർക്കം (Oxidation) മൂലം സംഭവിക്കുന്ന സ്വാഭാവികമായ മാറ്റമാണിത്. അതേസമയം, ഇറച്ചിക്ക് കടുത്ത ഇരുണ്ട നിറമാണെങ്കിൽ അത് പഴകിയതാണെന്ന് ഉറപ്പിക്കാം. പേശി നാരുകൾ ദുർബലമാകുന്നതാണ് ഇത്തരം നിറംമാറ്റത്തിന് കാരണം.ALSO READ : മുളപ്പിച്ച ധാന്യങ്ങൾ സേഫാണോ ? സാലഡുകളിലും പ്രഭാതഭക്ഷണത്തിലുമൊക്കെ മുളപ്പിച്ച ധാന്യങ്ങൾ ഉപയോഗിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂട്ടോ…ബീഫിന്റെ രുചിയും മൃദുത്വവും നിശ്ചയിക്കുന്ന പ്രധാന ഘടകമാണ് ‘മാർബ്ലിങ്’. മാംസത്തിനുള്ളിലെ കൊഴുപ്പിന്റെ ചെറിയ അടയാളങ്ങളെയാണ് മാർബ്ലിങ് എന്ന് വിളിക്കുന്നത്. ഇറച്ചിയിൽ ഇത്തരം വെളുത്ത വരകൾ കൃത്യമായി കാണുന്നുണ്ടെങ്കിൽ അത് നല്ല ഗുണനിലവാരമുള്ള ഇറച്ചിയാണെന്ന് മനസ്സിലാക്കാം. മാർബ്ലിങ് കുറഞ്ഞ ഇറച്ചിക്ക് സ്വാദും ആർദ്രതയും താരതമ്യേന കുറവായിരിക്കും. അതുപോലെ തന്നെ പ്രധാനമാണ് മാംസത്തിന്റെ മണം. ഫ്രഷ് ബീഫിന് രൂക്ഷമല്ലാത്ത സ്വാഭാവിക ഗന്ധമേ ഉണ്ടാകൂ. എന്നാൽ പുളിച്ചതോ അരോചകമായതോ ആയ മണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കേടായ ഇറച്ചിയാണെന്നതിന്റെ സൂചനയാണ്. പച്ചയ്ക്ക് മണമില്ലെങ്കിലും വേവിക്കുമ്പോൾ രൂക്ഷഗന്ധം പുറത്തുവന്നാൽ അത്തരം ബീഫ് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.ALSO READ : അടുപ്പ് പുകയാതെയും ഭക്ഷണം കഴിക്കാം; ഇവയൊന്ന് ട്രൈ ചെയ്തോളൂമാംസത്തിലെ കൊഴുപ്പിന്റെ നിറം നോക്കിയും അതിന്റെ ഗുണമേന്മ തിരിച്ചറിയാം. സാധാരണയായി വെള്ളയോ നേരിയ മഞ്ഞയോ നിറത്തിലായിരിക്കും കൊഴുപ്പ് കാണപ്പെടുക. മൃഗങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ചാണ് ഈ നിറം മാറുന്നത്. പുല്ല് ധാരാളമായി കഴിച്ചു വളരുന്ന പോത്തുകളുടെ ഇറച്ചിയിലെ കൊഴുപ്പിന് നേരിയ മഞ്ഞ നിറമുണ്ടാകും. ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ ഉയർന്ന ഗുണനിലവാരമുള്ളതായി ഇവയെ കണക്കാക്കുന്നു. എന്നാൽ ധാന്യങ്ങൾ ഭക്ഷണമായി നൽകുന്നവയിൽ കൊഴുപ്പിന്റെ നിറം വെള്ളയായിരിക്കും. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ രുചിയും അതോടൊപ്പം ഗുണമേന്മയേറിയതുമായ ബീഫ് നിങ്ങൾക്ക് തീൻ മേശയിൽ ഒരുക്കാൻ സാധിക്കുംThe post ബീഫ് വാങ്ങുമ്പോൾ ഈ നിറം കണ്ടാൽ സൂക്ഷിക്കണം! നല്ല ഇറച്ചി തിരിച്ചറിയാൻ ഇതാ ചില വഴികൾ … appeared first on Kairali News | Kairali News Live.