ഇവിടെ എല്ലാം സമാധാനപരമാണെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിക്കുമ്പോഴും നേതാക്കൾക്കിടയിൽ സീറ്റ് മോഹത്തിന്റെ പേരിൽ പോര് ശക്തമാകുകയാണ്. സ്ഥാനാർഥി പട്ടിക പൂർണമായും പുറത്ത് വരാത്ത സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ പല നേതാക്കളും സ്ഥാനാർഥി കുപ്പായം തയ്പ്പിച്ച് കാത്തിരിപ്പാണ്. പലയിടത്തും ഒന്നിലധികം പേർ ഒരേ സീറ്റിനായി രംഗത്തുണ്ട്. അതിന് ഉത്തമ ഉദാഹരണമാകുകയാണ് ദീപ്തി മേരി വർഗീസ്. കൊച്ചിയിൽ ഷിയാസിനെ സ്ഥാനാർഥിയാക്കുമെന്ന് അഭ്യൂഹം നിലനിൽക്കെ ദീപ്തി തന്റെ പോസ്റ്റർ പ്രിന്റ് ചെയ്ത് തുടങ്ങിയിരുന്നു. ദിവസങ്ങൾക്കിപ്പുറം അതേ ദീപ്തി തന്നെ പറയുന്നു ഇതുവരെയും തനിയ്ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല, സീറ്റുണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല എന്നും.Also read : “മൈക്ക് കണ്ടാൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നതാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രകൃതം”: ബാലകൃഷ്ണൻ പെരിയഅതേ സമയം എൽദോസ് കുന്നപ്പിള്ളിയും സീറ്റ് മോഹവുമായി രംഗത്തുണ്ട്. സീറ്റ് ലഭിക്കുമെന്ന് പാർട്ടി ഉന്നതസ്ഥർ 101 ശതമാനം ഉറപ്പു നൽകി. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കുമ്പോൾ തനിക്ക് മാത്രം എന്താണ് അയോഗ്യതയെന്ന് പാർട്ടി പറയണം. തള്ളിക്കളയുന്ന കല്ല് മൂലക്കല്ലായി മാറുമെന്നും തള്ളിക്കളയുമോ എന്നറിയില്ല, കാര്യങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു എന്നും എൽദോസ് പറയുന്നു.The post കോൺഗ്രസ് സ്ഥാനാർഥിപ്പോര്; സീറ്റ് മോഹം ഉന്നയിച്ച് എൽദോസ് കുന്നപ്പിള്ളിയും ദീപ്തി മേരി വർഗ്ഗീസും appeared first on Kairali News | Kairali News Live.