സുല്‍ത്താന്‍ബത്തേരി| പുത്തന്‍കുന്നില്‍ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന നമ്പിക്കൊല്ലി സ്വദേശികളായ കലാധരന്‍(58), ബാലന്‍(60) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഓട്ടോയില്‍ ഉണ്ടായിരുന്ന നാരായണന്‍ എന്നയാളെ ഗുരുതരപരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്.അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.