വി കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിക്കും

Wait 5 sec.

പയ്യന്നൂര്‍ | സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ഥിയായി പയ്യന്നൂരില്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുക. പോരാട്ടവുമായി മുന്നോട്ട് പോകാന്‍ മത്സരിക്കേണ്ടത് അനിവാര്യമാണെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.നിലവിലെ ഇടത് മുന്നണി സാരഥി ടി ഐ മധുസൂദനനെ അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞികൃഷ്ണന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇടതുപക്ഷത്തിനെതിരെയല്ല തന്റെ പോരാട്ടം. നേരത്തെ ഉയര്‍ത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തുടര്‍ച്ചയായാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. സി പി എമ്മിനെ മാഫിയാ സംഘങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കുക എന്ന വലിയ ലക്ഷ്യമാണ് തനിക്കുള്ളത്. പാര്‍ട്ടിയും ഇടതുപക്ഷവും പരാജയപ്പെടരുത് എന്ന ആഗ്രഹമുള്ളതു കൊണ്ടാണ് ഈ പോരാട്ടത്തിന് മുതിരുന്നത്.ടി ഐ മധുസൂദനനെ ഇടതുപക്ഷക്കാരനായി കാണാന്‍ കഴിയില്ല. ഒരു ബൂര്‍ഷ്വാ രാഷ്ട്രീയക്കാരന്റെ ശൈലിയാണ് അദ്ദേഹത്തിന്റേത്. രക്തസാക്ഷി ഫണ്ടില്‍ പോലും വെട്ടിപ്പ് നടത്തിയ ഒരാളെ ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി കാണാന്‍ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തില്‍ ടി ഐ മധുസൂദനന്‍ എം എല്‍ എക്കെതിരെ കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.