ഒഡീഷയിലെ എസ് സി ബി മെഡിക്കൽ കോളേജിൽ തീപിടുത്തം; 10 രോഗികൾക്ക് ദാരുണാന്ത്യം

Wait 5 sec.

ഒഡീഷയിലെ കട്ടക്ക് എസ്‌സിബി മെഡിക്കൽ കോളേജ് ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയിലായിരുന്നു അപകടം. തീപിടിത്തത്തിൽ 11 ആശുപത്രി ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഐസിയുവിൽ കുടുങ്ങിയ രോഗികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ജീവനക്കാർക്ക് പരിക്കേറ്റതെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയിലാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ നിരവധി ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പത്ത് രോഗികളെ രക്ഷിക്കാന്‍ സാധിച്ചില്ല.ALSO READ : തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ എങ്ങുമെത്തിയില്ല; നേതാക്കള്‍ ഇന്ന് ദില്ലിയിൽ’23 രോഗികളെ മറ്റ് ഡിപ്പാര്‍ട്‌മെന്റിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് ഐസിയുകളിലേക്കും വാര്‍ഡുകളിലേക്കും മാറ്റുന്നതിന് ഇടയിലാണ് ഏഴ് ഗുരുതര രോഗികള്‍ മരിച്ചത്. മറ്റ് മൂന്ന് രോഗികള്‍ പിന്നീടും മരിച്ചു’, മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിപറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുThe post ഒഡീഷയിലെ എസ് സി ബി മെഡിക്കൽ കോളേജിൽ തീപിടുത്തം; 10 രോഗികൾക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.