ചൂട് അതിന്റെ അങ്ങേയറ്റം കാഠിന്യത്തിൽ എത്തി നിൽക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലാവരും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഈ സമയത്താണ് എല്ലാവരും കൂടുതലും ജ്യൂസുകളും മറ്റും കുടിക്കാറുണ്ട്. പലരുടേയും ഇഷ്ടപാനീയങ്ങളിൽ ഒന്നാണ് ഓറഞ്ച് ജ്യൂസ്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ നല്ലതാണ്. ഇതിലെ നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായകമാണ്. പക്ഷേ വീടുകളിൽ ഇത് തയാറാക്കുമ്പോൾ കയ്പ്പ് അനുഭവപ്പെടാറുണ്ട്. എന്നാൽ ഒട്ടും കയ്പ്പ് ഇല്ലാതെ എങ്ങനെ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കാം എന്ന് പറഞ്ഞു തരട്ടെ ?ALSO READ: ഈ വേനൽക്കാലത്ത് ഇളനീരാണോ മോരാണോ ശരീരത്തിന് ഏറ്റവും നല്ലത്?ആദ്യം ഓറഞ്ചിന്റെ തൊലി കളയുക. ഓറഞ്ച് ജ്യൂസിന് കയ്പ്പ് വരാനുള്ള പ്രധാന കാരണം വെളുത്ത ഭാഗമാണ്. അതുകൊണ്ട് ഇതിലെ വെളുത്ത നിറത്തിലുള്ള തൊലി ഭാഗം പരമാവധി നീക്കം ചെയ്യണം. അത് നടുവേ മുറിച്ചാൽ അതിനുള്ളിലെ കുരുക്കൾ എളുപ്പത്തിൽ നീക്കം ചെയ്യാം. വിത്തുകൾ ജ്യൂസിനൊപ്പം അരഞ്ഞുപോയാൽ കയ്പ്പ് തോന്നും. അതുകൊണ്ട് എല്ലാ വിത്തുകളും ശ്രദ്ധാപൂർവ്വം മാറ്റുക. ഇനി മിക്സിയുടെ ജാറിലേക്ക് ഓറഞ്ച്, പഞ്ചസാര, വെള്ളം എന്നിവ ചേർക്കുക. ഒപ്പം അര ഇഞ്ച് വലിപ്പത്തിൽ ഓറഞ്ച് നിറത്തിലുള്ള തൊലിയുടെ ഭാഗം കൂടി ചേർക്കുന്നത് ജ്യൂസിന് നല്ല മണവും രുചിയും നൽകും. ഇത് നന്നായി അടിച്ചെടുത്ത ശേഷം ഒരു അരിപ്പ കൊണ്ട് അരിച്ചെടുത്ത് ഉപയോഗിക്കാം. ഫ്രഷ് ആയി തന്നെ ജ്യൂസ് കുടിക്കാൻ ശ്രമിക്കുക, അധികനേരം വെച്ചാലും ഇതിന് കയ്പ്പ് വരാൻ സാധ്യതയുണ്ട്.The post കയ്പ്പില്ലാതെ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കണോ ? ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കൂ appeared first on Kairali News | Kairali News Live.