കിളിമാനൂരിൽ ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് അപകടം: സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Wait 5 sec.

കിളിമാനൂരിൽ ഇരുചക്ര വാഹന അപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം . കിളിമാനൂർ പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6:30 ഓടെയായിരുന്നു അപകടം നടന്നത്. ഇരുവരും വീട്ടിൽ നിന്നും പഠനാവശ്യത്തിനായി ബുള്ളറ്റിൽ പോകുമ്പോൾ ബുള്ളറ്റ് റേഡിലൂടെ തെന്നിമാറി സമീപത്തെ ഓടയിലേക്ക് വീഴുകയായിരുന്നു.അപകടത്തിന് തൊട്ടുപിന്നാലെ ഇരുവരേയും കേശവദാസപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ALSO READ : തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ എങ്ങുമെത്തിയില്ല; നേതാക്കള്‍ ഇന്ന് ദില്ലിയിൽആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിലവിൽ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പഠനത്തിനായി പുറപ്പെട്ട സഹോദരങ്ങളുടെ അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിThe post കിളിമാനൂരിൽ ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് അപകടം: സഹോദരങ്ങൾക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.