നാട്ടികയിൽ സി സി മുകുന്ദനെ കൈവിട്ട് കോൺഗ്രസ്

Wait 5 sec.

നാട്ടിക എം.എൽ.എ സി.സി. മുകുന്ദനെ കോൺഗ്രസ് വഞ്ചിച്ചതായി ആരോപണം. മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കാമെന്ന കോൺഗ്രസിൻ്റെ വാഗ്ദാനം വിശ്വസിച്ചാണ് മുകുന്ദൻ സിപിഐയിൽ നിന്ന് രാജി വച്ചത്. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കം. ഇതിൻ്റെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും മുകുന്ദനുമായി ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് താൻ നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് മുകുന്ദൻ പ്രഖ്യാപിക്കുകയും ചെയ്തു.ALSO READ : തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ എങ്ങുമെത്തിയില്ല; നേതാക്കള്‍ ഇന്ന് ദില്ലിയിൽഎന്നാൽ, മുകുന്ദനെ പിന്തുണയ്ക്കുന്നതിനെതിരെ കോൺഗ്രസിൻ്റെ പ്രാദേശിക നേതൃത്വം കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. മുകുന്ദനെ സ്ഥാനാർത്ഥിയായി അംഗീകരിച്ചാൽ തിരഞ്ഞെടുപ്പിൽ കൂടെനിൽക്കില്ലെന്ന് പ്രാദേശിക നേതാക്കൾ ഭീഷണി മുഴക്കിയതോടെ കോൺഗ്രസ് നേതൃത്വം നിലപാട് തിരുത്തുകയായിരുന്നു. പ്രാദേശിക എതിർപ്പിനെത്തുടർന്ന് മുകുന്ദനുള്ള പിന്തുണയിൽ നിന്ന് കോൺഗ്രസ് പിന്മാറി. നിലവിൽ സുനിൽ ലാലൂർ, സി.കെ. വിനോദ് എന്നിവരുടെ പേരുകളാണ് നാട്ടിക മണ്ഡലത്തിലേക്ക് കോൺഗ്രസ് പരിഗണിക്കുന്നത്.The post നാട്ടികയിൽ സി സി മുകുന്ദനെ കൈവിട്ട് കോൺഗ്രസ് appeared first on Kairali News | Kairali News Live.