കേരളത്തിൽ വേനൽ കടുക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തിയതായി റിപ്പോർട്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു . അൾട്രാവയലറ്റ് രശ്മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, വിവിധതരം ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് രശ്മികളുടെ സാന്ദ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ചർമ്മരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരും അതീവ ജാഗ്രത പുലർത്തണം.ALSO READ : “കോൺഗ്രസിനെ ക്രൈസ്തവസഭകൾക്ക് വിറ്റു” ; തൃശ്ശൂർ നഗരത്തിൽ കോൺഗ്രസിന്റെ പോസ്റ്റർ പോര്പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുന്നത് ഗുണകരമാണ്. ശരീരം മുഴുവൻ മറയുന്ന ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. യാത്രകൾക്കിടയിൽ തണലിൽ വിശ്രമിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കും. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും യുവി സൂചിക പൊതുവെ ഉയർന്ന നിലയിലായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ജലാശയങ്ങൾക്കും മണലിനും സമീപം രശ്മികൾ പ്രതിഫലിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം ഇടങ്ങളിലും സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണം.The post സൂര്യതാപത്തിനും ചർമ്മരോഗങ്ങൾക്കും സാധ്യത; സംസ്ഥാനത്ത് യുവി രശ്മികൾ ശക്തമാകുന്നു appeared first on Kairali News | Kairali News Live.