കിളിമാനൂരില്‍ ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു

Wait 5 sec.

തിരുവനന്തപുരം | കിളിമാനൂര്‍ നഗരൂര്‍ റോഡിലെ പുതിയകാവില്‍ ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. കിളിമാനൂര്‍ പുല്ലയില്‍ സ്വദേശികളായ അബി (22), അഭിഷേക് (20) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം. പഠനാവശ്യവുമായി പോകുന്ന അഭിഷേകിനെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വിടാന്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് ഓടയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.