എൽപിജി പ്രതിസന്ധി; പാർലമെൻ്റിൽ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും

Wait 5 sec.

എൽ പി ജി പ്രതിസന്ധിയിൽ പാർലമെൻ്റിലെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും. മോദി സർക്കാരിൻ്റെ വിദേശ നയങ്ങളിലെ മാറ്റമാണ് പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാകാൻ കാരണമെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ഏകപക്ഷീയമായ ആക്രമണത്തിൽ മോദി സർക്കാർ തുടരുന്ന കുറ്റകരമായ മൗനമാണ് ഇത്രത്തോളം പ്രതിസന്ധിയിലേക്ക് രാജ്യത്തെ എത്തിച്ചതെന്ന് കഴിഞ്ഞ ദിവസം ജോൺ ബ്രിട്ടാസ് എംപിയും വിമർശിച്ചിരുന്നു.പശ്ചിമേഷ്യയിലെ യുദ്ധം, ഊർജ്ജ പ്രതിസന്ധിയിൽ ഉൾപ്പെടെ സഭയിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുമ്പോഴും ചർച്ചകളിൽ നിന്ന് ഒളിച്ചോടുന്ന നിലപാട് തന്നെയാണ് മോദി സർക്കാർ തുടരുന്നത്. അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസും നൽകിയിട്ടുണ്ട്.ALSO READ: കുവൈറ്റിൽ അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി: നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്നിലവിൽ ഗ്രാമീണ മേഖലയിൽ എൽ പി ജി ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസമാക്കിയിട്ടുണ്ട്. എൽപിജി ക്ഷാമം മൂലം രാജ്യം പ്രതിസന്ധിയിലാണ്. ഹോട്ടൽ, പിജി ഹോസ്റ്റൽ അടയ്ക്കുകയും ചെയ്തിരുന്നു. എൽ പി ജി ക്ഷാമം തുടർന്നാൽ പ്രതിസന്ധിയിലാവുമെന്നാണ് വിലയിരുത്തൽ.The post എൽപിജി പ്രതിസന്ധി; പാർലമെൻ്റിൽ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും appeared first on Kairali News | Kairali News Live.