ഐ.സി.എഫ് തിലാവ 2k26: ഖുർആൻ പാരായണ മത്സരം സമാപിച്ചു

Wait 5 sec.

മനാമ: ‘റമളാൻ വിശുദ്ധിയുടെ മാസം’ എന്ന ശീർഷകത്തിൽ നടന്നു വരുന്ന ഐ.സി.എഫ്. റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി മദ്റസ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരം ‘തിലാവ 2026’ സമാപിച്ചു. ബഹ്റൈനിലെ പതിനൊന്ന് മദ്റസകളിൽ നിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് മത്സരത്തിൽ മാറ്റുരച്ചത്.മത്സര വിജയികൾ:സബ് ജൂനിയർ വിഭാഗം: ഐസം മുഹമ്മദ് (ഹമദ് ടൗൺ) ഒന്നാം സ്ഥാനവും, ഫഹദ് ഫൈസൽ (സൽമാബാദ്) രണ്ടാം സ്ഥാനവും, മുഹമ്മദ് സമീഹ് (റിഫ) മൂന്നാം സ്ഥാനവും നേടി.ജൂനിയർ വിഭാഗം: മുഹമ്മദ് അൻവർ (ഹമദ് ടൗൺ) ഒന്നാം സ്ഥാനവും, ഉമറുൽ ഫാറൂഖ് (റിഫ) രണ്ടാം സ്ഥാനവും, മുഹമ്മദ് ശയാൽ (സൽമാബാദ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സീനിയർ വിഭാഗം: മുഹമ്മദ് നാസിൽ (ഹമദ് ടൗൺ) ഒന്നാം സ്ഥാനവും, അബ്ദുള്ള ഉമർ (റിഫ) രണ്ടാം സ്ഥാനവും, മുഹമ്മദ് മിസ്റാൻ (ഉമ്മുൽ ഹസം) മൂന്നാം സ്ഥാനവും നേടി.കെ.കെ. അബൂബക്കർ ലത്വീഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. നാഷണൽ തല വിജയികൾ മാറ്റുരയ്ക്കുന്ന ഇന്റർനാഷണൽ തല മത്സരം ഈ മാസം 27-ന് നടക്കും.എസ്.ജെ.എം പ്രസിഡണ്ട് മമ്മൂട്ടി മുസ്ല്യാരുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഐ.സി.എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡണ്ട് കെ.സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. നസീഫ് ഹസനി, ഉസ്മാൻ സഖാഫി, ശംസുദ്ധീൻ സുഹ്‌രി, ശിഹാബുദ്ധീൻ സിദ്ദീഖി എന്നിവർ സംബന്ധിച്ചു.The post ഐ.സി.എഫ് തിലാവ 2k26: ഖുർആൻ പാരായണ മത്സരം സമാപിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.