കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 880 രൂപ ഉയര്‍ന്നു

Wait 5 sec.

കൊച്ചി| സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 14,540 രൂപയും പവന് 1,16,320 രൂപയുമാണ് വില.തിങ്കളാഴ്ച രണ്ടു തവണയാണ് വില കുറഞ്ഞത്. ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയും ഇടിഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കിടെ പവന് 11,480 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വില തിരിച്ചുകയറാന്‍ ആരംഭിച്ചത്.ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില മാര്‍ച്ച് 6 ന് ആയിരുന്നു. ജനുവരി 29 നാണ് ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണമെത്തിയത്. 1,31,160 രൂപയായിരുന്നു അന്നത്തെ സ്വര്‍ണവില.