കൊച്ചി | തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. വിധി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.ഇതോടെ ആന്റണി രാജുവിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.ജനാധിപത്യ കേരള കോണ്‍ഗ്രസ്സിനു വേണ്ടി ഇടത് മുന്നണി ഒഴിച്ചിട്ട സീറ്റായിരുന്നു തിരുവനന്തപുരം സെന്‍ട്രലിലേത്. കോടതി വിധി എതിരായതോടെ മണ്ഡലത്തില്‍ എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായി. ആന്റണി രാജുവിന് പകരം ആരെ നിയോഗിക്കുമെന്ന പ്രതിസന്ധിയാണ് മുന്നണിക്ക് മുമ്പിലുള്ളത്.