‘കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ ഫയലിങ് തീയതി നീട്ടണം’; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബിനോയ് വിശ്വം

Wait 5 sec.

കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപിത ഷെഡ്യൂൾ പ്രകാരം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. മാർച്ച് 20 ഈദ്-ഉൽ-ഫിത്തർ അവധിയും മാർച്ച് 22 ഞായറാഴ്ചയും ആയതുകൊണ്ട് രണ്ട് അവധി ദിവസങ്ങളാൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് ലഭ്യമാകുന്ന ദിവസം ഗണ്യമായി കുറയുന്നു എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.Also read: ഡോ. വന്ദനദാസ് കൊലപാതകക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരൻ, ശിക്ഷാവിധി മറ്റന്നാൾഇത് അനാവശ്യ ആശയക്കുഴപ്പവും അസൗകര്യവുമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് ഉണ്ടാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടുന്ന കാര്യം പരിഗണിക്കുകയോ അല്ലെങ്കിൽ ഇടയ്ക്കുള്ള അവധി ദിവസങ്ങളിൽ നോമിനേഷൻ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയോ ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബിനോയ് വിശ്വം.English Summary: CPI State Secretary Binoy Viswam said nomination time is reduced, as the March 23 deadline is affected by Eid holiday (March 20) and Sunday (March 22).The post ‘കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ ഫയലിങ് തീയതി നീട്ടണം’; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.