മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകുന്നത്. ധർമ്മടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രിയോടൊപ്പം ജില്ലയിലെ പ്രമുഖ ഇടതുപക്ഷ നേതാക്കളും പത്രികാ സമർപ്പണത്തിന് എത്തും.മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികളാണ് നൽകിയത് . സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായി ഗാന്ധിഭവൻ നൽകിയ ഈ തുകയുമായാണ് അദ്ദേഹം ജനവിധി തേടാനിറങ്ങുന്നത്.ALSO READ : കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അനിശ്ചിതത്വം തുടരുന്നു ; എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് ഉറച്ച് ഹൈക്കമാൻഡ്മണ്ഡലത്തിൽ എത്തിയ ആദ്യ ദിവസം തന്നെ ആവേശകരമായ റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിട്ട മുഖ്യമന്ത്രി, ഇന്നലെ നടന്ന മണ്ഡലം കൺവെൻഷനിലും പങ്കെടുത്തു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയായ കൺവെൻഷന് ശേഷമാണ് ഇന്ന് ഔദ്യോഗികമായി പത്രിക സമർപ്പിക്കുന്നത്.The post മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും appeared first on Kairali News | Kairali News Live.