പരിക്കേറ്റ കമ്മിൻസിന്റെ അഭാവത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ഇഷാൻ കിഷൻ നയിക്കും

Wait 5 sec.

ഈ വരുന്ന ഐപിഎൽ സീസണിലെ ആദ്യ ഘട്ട മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഇഷാൻ കിഷൻ നയിക്കും. ടീമിന്റെ സ്ഥിരം നായകനായ ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് പരിക്ക് മൂലം സീസണിലെ ആദ്യ ഘട്ടത്തിലെ മത്സരങ്ങളിൽ പങ്കെടുക്കാത്തതിനാലാണ് ഹൈദരാബാദ് ടീം കിഷനിനെ താൽക്കാലികമായി ചുമതല ഏല്പിച്ചത്. ടി 20 ലോകകപ്പിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുംതൂണായിരുന്ന ഇഷാൻ , ജാർഖണ്ഡിനെ അവരുടെ ആദ്യ സയ്ദ് മുഷ്‌താഖ് അലി ട്രോഫി കിരീടത്തിലേക്കു ഡിസംബറിൽ നയിച്ചിരുന്നു. ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ്മയാണ് വൈസ് ക്യാപ്റ്റൻ.Also Read: സെനഗലിന് ഷോക്ക്! മൊറോക്കോയെ ആഫ്രിക്കൻ ഫുട്ബോൾ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു; സെനഗലിന്റെ വിജയം റദ്ദാക്കിപിൻഭാഗത്തെ പരിക്ക് ഭേദപ്പെടാത്തതിനാൽ ആണ് കമ്മിൻസ് താത്കാലികമായ മാറി നിൽക്കുന്നതെന്നാണ് ഫ്രാൻഞ്ചൈസിയുടെ അറിയിപ്പ്. റിപോർട്ടുകൾ പ്രകാരം ബെംഗളുരുവിനെതിരായ ഉത്ഘാടന മത്സരം ഉൾപ്പടെയുള്ള ടീമിന്റെ ആദ്യ മൂന്നു മത്സരങ്ങളിൽ കമ്മിൻസ് കളിക്കില്ല. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കൽ സംഘത്തിന്റെ അനുമതി കമ്മിൻസിനു ഇതുവരെ ലഭിച്ചിട്ടില്ല. എന്നാണ് റിപ്പോർട്ട്. അദ്ദേഹം ടീമിൽ തിരിച്ചെത്തുമ്പോൾ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തും എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പരിക്കിനെതുടർന്ന് കമ്മിൻസ് ടി 20 ലോകകപ്പിൽ കളിച്ചിരുന്നില്ല.The post പരിക്കേറ്റ കമ്മിൻസിന്റെ അഭാവത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ഇഷാൻ കിഷൻ നയിക്കും appeared first on Kairali News | Kairali News Live.