വാഷിംഗ്ടൺ | ഇറാനിലെ സൈനിക നീക്കങ്ങൾക്കായി 200 ബില്യൺ ഡോളറിലധികം (ഏകദേശം 17 ലക്ഷം കോടി രൂപ) അധിക ബജറ്റ് അനുവദിച്ച് കിട്ടാനായി പെന്റഗൺ വൈറ്റ് ഹൗസിനെ സമീപിച്ചു. യു എസ് ഇസ്റാഈൽ സഖ്യം ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾ മൂന്നാഴ്ച പിന്നിടുമ്പോൾ ആയുധശേഖരത്തിലുണ്ടായ വൻ കുറവ് പരിഹരിക്കാനാണ് ഇത്രയും വലിയ തുക പ്രതിരോധ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ശുപാർശ കോൺഗ്രസ് അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് വൈറ്റ് ഹൗസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.യുക്രൈൻ യുദ്ധത്തിനായി ഇതുവരെ ചിലവഴിച്ച തുകയേക്കാൾ വലിയൊരു പാക്കേജാണ് ഇപ്പോൾ പെന്റഗൺ മുന്നോട്ട് വെച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇറാനിലെ ആയിരക്കണക്കിന് കേന്ദ്രങ്ങളിലായി നടത്തിയ വ്യോമാക്രമണങ്ങളിൽ അമേരിക്കയുടെയും ഇസ്റാഈലിന്റെയും പക്കലുള്ള മിസൈലുകളടക്കമുള്ള ആയുധങ്ങളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇവ അടിയന്തരമായി നിർമ്മിക്കുന്നതിനും പ്രതിരോധ മേഖലയെ സജ്ജമാക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക. ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീവൻ ഫെയിൻബെർഗിന്റെ നേതൃത്വത്തിലാണ് ധനസഹായത്തിനായുള്ള പദ്ധതികൾ തയ്യാറാക്കിയത്.അതേസമയം വിദേശ രാജ്യങ്ങളിലെ യുദ്ധങ്ങൾക്കായി പണം ചിലവഴിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഡൊണാൾഡ് ട്രംപ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. യുക്രൈൻ യുദ്ധത്തിന് ബൈഡൻ ഭരണകൂടം പണം നൽകുന്നതിനെ ട്രംപ് നിരന്തരം വിമർശിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. പുതിയ നീക്കം കോൺഗ്രസിൽ വലിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിവെക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡെമോക്രാറ്റുകൾ ഈ നീക്കത്തെ എതിർക്കാനാണ് സാധ്യത. യുദ്ധം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ 11 ബില്യൺ ഡോളറിലധികം ചിലവ് വന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.SummaryThe Pentagon has submitted a massive request for over $200 billion to the White House to fund the ongoing war in Iran and boost the production of depleted munitions. This request follows three weeks of intensive airstrikes by U.S. and Israeli forces against thousands of Iranian targets. However, the proposal is expected to face significant political resistance in Congress, especially as President Trump previously criticized heavy spending on foreign conflicts.