വിജയമുറപ്പിക്കാൻ ഇടതുമുന്നണി ; കാസർഗോഡ് ജില്ലയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ആവേശകരമായ തുടക്കം

Wait 5 sec.

കാസർഗോഡ് ജില്ലയിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയപ്രഖ്യാപനവുമായി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ആവേശകരമായ തുടക്കം. പ്രചാരണരംഗത്ത് തുടക്കം മുതൽ നേടിയ മേൽക്കൈ നിലനിർത്തിക്കൊണ്ട് മഞ്ചേശ്വരം, തൃക്കരിപ്പൂർ നിയോജകമണ്ഡലങ്ങളിലെ കൺവെൻഷനുകൾ മുന്നേറുകയാണ് .കാലിക്കടവിൽ നടന്ന തൃക്കരിപ്പൂർ മണ്ഡലം കൺവെൻഷൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തൃക്കരിപ്പൂർ സ്ഥാനാർത്ഥി വി.പി.പി. മുസ്തഫയ്ക്ക് കെട്ടിവെക്കാനുള്ള തുക സിഐടിയു നേതാക്കളായ പി. മണിമോഹൻ, ടി.കെ. രാജൻ, സാബു അബ്രഹാം എന്നിവർ ചേർന്ന് കൈമാറി.ALSO READ : പെരുമ്പാവൂരിൽ ‘ബാനർ യുദ്ധം’: എൽദോസ് കുന്നപ്പിള്ളിയ്ക്ക് അനുകൂല ബാനർമഞ്ചേശ്വരം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.ആർ. ജയാനന്ദയുടെ പ്രചാരണാർത്ഥം കുമ്പളയിൽ നടന്ന കൺവെൻഷൻ മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൺവെൻഷനുകൾ തുടരും. ഉദുമ മണ്ഡലം കൺവെൻഷൻ പൊയ്നാച്ചിയിലും കാഞ്ഞങ്ങാട് കൺവെൻഷൻ ടൗൺ സ്ക്വയറിലും വ്യാഴാഴ്ച വൈകുന്നേരം നടക്കും. കാസർകോട് മണ്ഡലം കൺവെൻഷൻ മാർച്ച് 22-ന് ചെർക്കളയിൽ വെച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. മണ്ഡലതല കൺവെൻഷനുകൾക്ക് ശേഷം സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പൊതുപര്യടനം ഈ മാസം 25 മുതൽ ആരംഭിക്കാനാണ് എൽഡിഎഫ് തീരുമാനം.The post വിജയമുറപ്പിക്കാൻ ഇടതുമുന്നണി ; കാസർഗോഡ് ജില്ലയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ആവേശകരമായ തുടക്കം appeared first on Kairali News | Kairali News Live.