കര യുദ്ധത്തിലേക്കോ?; ആയിരക്കണക്കിന് യുഎസ് സൈനികരെ മിഡിൽ ഈസ്റ്റിൽ വിന്യസിക്കാൻ ട്രംപിന്റെ നീക്കം

Wait 5 sec.

വാഷിംഗ്ടൺ | ഇറാൻ – ഇസ്റാഈൽ സംഘർഷം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ, മിഡിൽ ഈസ്റ്റിലേക്ക് ആയിരക്കണക്കിന് യുഎസ് സൈനികരെ കൂടി വിന്യസിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നു. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ഐലൻഡ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതും അത്യാധുനിക യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതും ഉൾപ്പെടെ നീക്കങ്ങളാണ് അമേരിക്കൻ പരിഗണനയിലുള്ളതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ വ്യോമ, നാവിക സേനകളെ ഉപയോഗിക്കുന്നതിനൊപ്പം ഇറാന്റെ തീരപ്രദേശങ്ങളിൽ കരസേനയെ ഇറക്കാനും ആലോചനയുണ്ട്. ഫെബ്രുവരി 28ന് ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ആരംഭിച്ചതിന് ശേഷം ഇറാൻ നാവികസേനയ്ക്കും മിസൈൽ കേന്ദ്രങ്ങൾക്കും നേരെ 7,800 ലധികം ആക്രമണങ്ങളാണ് യുഎസ് സെൻട്രൽ കമാൻഡ് നടത്തിയത്. ആക്രമണങ്ങളിൽ ഇറാന്റെ 120 ഓളം കപ്പലുകൾ തകർന്നതായി യുഎസ് അവകാശപ്പെട്ടു. സംഘർഷത്തിൽ ഇതുവരെ 13 യുഎസ് സൈനികർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.കരയുദ്ധത്തിലേക്ക് നീങ്ങുന്നത് വലിയ രാഷ്ട്രീയ – സൈനിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാൽ ഇറാന്റെ ആണവ ശേഷി തകർക്കാനും മിസൈൽ കരുത്ത് ഇല്ലാതാക്കാനും എല്ലാ ഓപ്ഷനുകളും തുറന്നിട്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇറാനിലെ എണ്ണ, വാതക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം തുടരുന്നത് ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുകൾക്കിടെയാണ് യുഎസിന്റെ പുതിയ നീക്കം. SummaryThe Trump administration is considering a significant military expansion in the Middle East, potentially deploying thousands of troops to secure strategic energy routes and Iranian nuclear assets. While over 7,800 U.S. strikes have already targeted Iranian naval and missile infrastructure since late February, the potential for “boots on the ground” near Kharg Island marks a major escalation. No final decision has been made, but the move aims to dismantle Iran’s military capabilities despite the high risk of further regional instability and domestic political consequences.