ലുലുവിൽ ഭക്ഷ്യോത്പന്നങ്ങളുടെ മികച്ച ലഭ്യതയും വിലസ്ഥിരതയും; സംതൃപ്തി രേഖപ്പെടുത്തി അബുദാബി സാമ്പത്തിക വികസന വകുപ്പ്, എംഎ യൂസഫലിക്ക് അഭിനന്ദനം

Wait 5 sec.

മേഖലയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലയും വിലയിരുത്തുന്നതിന്റെ ഭാഗമായി അബുദാബിയിലെയും അൽ ഐനിലെയും ലുലു ഹൈപ്പർ മാർക്കറ്റുകൾ സന്ദർശിച്ച് അബുദാബി സാമ്പത്തിക വികസന വകുപ്പ്. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഹൈപ്പർമാർക്കറ്റിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ചത്. ഭക്ഷ്യോത്പന്നങ്ങളുടെ മികച്ച ലഭ്യതയും വിലസ്ഥിരതയും ലുലുവിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് വിലയിരുത്തി.പ്രത്യേക വിമാനങ്ങളിൽ അവശ്യവസ്തുക്കൾ എത്തിച്ച്, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ നീക്കങ്ങളെ അബുദാബി സാമ്പത്തിക വികസന വകുപ്പ് അഭിനന്ദിച്ചു. അതേസമയം ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും വിലയും വിപണികളിൽ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ സന്ദർശനമെന്ന് സാമ്പത്തിക വികസന വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് റാഷിദ് അൽ റുമാതി പറഞ്ഞു. ജനങ്ങൾക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ നേരിട്ട് അറിയിക്കാൻ അവസരമുണ്ടെന്നും അദ്ദേഹം അറിയിച്ചു.ലുലു സ്റ്റോറുകളിൽ ഉത്പന്നങ്ങളുടെ മികച്ച ശേഖരമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യോത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലുവിൽ കാണാനായതെന്നും വിലസ്ഥിരത ഉറപ്പാക്കിയിട്ടുണ്ടെന്നും സാമ്പത്തിക വികസന വകുപ്പ് അണ്ടർസെക്രട്ടറി ഹമദ് സായാഹ് അൽ മസ്രൂയി പറഞ്ഞു. പ്രത്യേക ചരക്ക് വിമാനങ്ങളിൽ ലോകത്തെ വിവിധയിടങ്ങളിൽ നിന്ന് ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത യുഎഇയിൽ ഉറപ്പാക്കുന്ന യൂസഫലിയുടെ നീക്കം മാതൃകാപരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.അവശ്യവസ്തുക്കളുടെ കൃത്യമായ ലഭ്യത ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും വിലസ്ഥിരത ഉറപ്പാക്കിയിട്ടുണ്ടെന്നും എം എ യൂസഫലി പറഞ്ഞു. സാമ്പത്തിക വികസന വകുപ്പ് ഉദ്യോഗസ്ഥർ തന്നെ നേരിട്ട് നടത്തുന്ന ഇത്തരം സന്ദർശനങ്ങൾ സുതാര്യമായ വിപണിക്കും ജനങ്ങൾക്ക് ആത്മവിശ്വാസം കൂടുതൽ പകരുന്നതിനും വഴിവയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.The post ലുലുവിൽ ഭക്ഷ്യോത്പന്നങ്ങളുടെ മികച്ച ലഭ്യതയും വിലസ്ഥിരതയും; സംതൃപ്തി രേഖപ്പെടുത്തി അബുദാബി സാമ്പത്തിക വികസന വകുപ്പ്, എംഎ യൂസഫലിക്ക് അഭിനന്ദനം appeared first on Kairali News | Kairali News Live.