പരമാധികാര രാജ്യമായ ഇറാനെതിരെ ഇസ്രയേലും യുഎസും നടത്തുന്ന ഏകപക്ഷീയവും നിയമവിരുദ്ധവും അധാർമികവുമായ യുദ്ധത്തിൽ മോദി സർക്കാർ പുലർത്തുന്ന മൗനത്തെ പിന്തുണച്ച മുതിർന്ന കോൺഗ്രസ് എംപിമാരായ ശശി തരൂരിനും മനീഷ് തിവാരിക്കുമെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. ഇറാനെതിരായ യുദ്ധത്തോടുള്ള കേന്ദ്രസർക്കാരിന്റെ നിലപാടിനെ ഇരുവരും പിന്തുണച്ചതും ന്യായീകരിച്ചതും ഞെട്ടിപ്പിക്കുന്നതും നിരാശാജനകവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള വിധേയത്വത്തിന്റെയും കീ‍ഴ്പ്പെടലിന്റെയും പേരിൽ നരേന്ദ്ര മോദി വ്യാപക വിമർശനമാണ് ഏറ്റുവാങ്ങുന്നത്. ഇതിനിടെയാണ് ഇറാനെതിരായ യുദ്ധത്തോട് കണ്ണടയ്ക്കുന്ന മോദിയെ മുതിർന്ന കോൺഗ്രസ് നേതാക്കളും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളുമായ ശശി തരൂരും മനീഷ് തിവാരിയും പരസ്യമായി പിന്തുണയ്ക്കുന്നതും ന്യായീകരിക്കുന്നതും.ALSO READ: ‘യുദ്ധക്കൊതിക്കെതിരെ പ്രതിരോധമുയർത്തുമെന്ന പ്രതിജ്ഞ ഇ‍ൗ പെരുന്നാളിൽ പുതുക്കാം’; ആശംസകള്‍ നേർന്ന് എം വി ഗോവിന്ദൻ മാസ്റ്റർവിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ മൗനത്തെ പരസ്യമായി വിമർശിച്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുടെ നിലപാടിന് വിരുദ്ധമാണ് ഇവരുടെ നടപടിയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. പാർലമെന്റിൽ ഇന്ത്യാ ബ്ലോക്ക് സ്വീകരിച്ച നിലപാടിനും ശശി തരൂരിന്റെയും മനീഷ് തിവാരിയുടെയും നിലപാട് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ഈ മൗനാനുവാദത്തിൽ നിന്ന് ഇന്ത്യ നേടിയ ഏതെങ്കിലും നേട്ടങ്ങൾ ഇരുവരും വിശദീകരിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം തരൂരിന്റെയും തിവാരിയുടെയും അഭിപ്രായത്തിൽ തന്ത്രപരമായ സ്വയംഭരണം എന്നാൽ സ്വന്തം താത്പര്യങ്ങൾ മാത്രം പിന്തുടരുക എന്നതാണെന്നും പരിഹസിച്ചു.It is shocking and disappointing that two senior MPs and CWC members @ShashiTharoor and @ManishTewari—have openly supported or exonerated the Modi government’s “criminal silence” on the unilateral, illegal n immoral war waged by Israel and the US against sovereign a country,…— John Brittas (@JohnBrittas) March 19, 2026 വിദേശനയം എന്നാൽ കേവലം ഇടുങ്ങിയ സ്വാർത്ഥതാത്പര്യം മാത്രം പിന്തുടരുക എന്നതല്ലെന്ന് ജോൺ ബ്രിട്ടാസ് എം പി കൂട്ടിച്ചേർത്തു. നീതി, ചേരിചേരാതത്വം, ധാർമ്മിക നേതൃത്വം എന്നി മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണം വിദേശനയം. അമേരിക്കയുടെ പാശ്ചാത്യ സഖ്യകക്ഷികൾ പോലും ഈ ആക്രമണങ്ങളെ “ന്യായീകരിക്കാനാവാത്തതും” “അപകടകരവും” ആയാണ് കണക്കാക്കുന്നത്. യുദ്ധത്തോട് വിയോജിപ്പോ വ്യക്തമായ അകലമോ അവർ പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി. പാർട്ടിയുടെ പരമോന്നത സമിതിയിലെ അംഗങ്ങള്‍ കൂടിയായ ശശി തരൂരും മനീഷ് തിവാരിയും സ്വീകരിച്ച നിലപാടിൽ കോൺഗ്രസ് നേതൃത്വത്തിന് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ഇറാനെതിരായ ഇസ്രയേൽ – യുഎസ് ആക്രമണം: മോദിയുടെ മൗനത്തെ പിന്തുണച്ച ശശി തരൂരിന്റയും മനീഷ് തിവാരിയുടെയും നിലപാട് ഞെട്ടിപ്പിക്കുന്നത്: ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.