കൊച്ചി | കോണ്ഗ്രസ് സീറ്റ് നിഷേധിച്ചതില് കടുത്ത അതൃപ്തിയില് തുടരുന്ന എല്ദോസ് കുന്നപ്പിള്ളിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷ നിലനില്ക്കെ മണ്ഡലത്തില് സജീവമായി പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്ത്ഥി മനോജ് മൂത്തേടന്. വളരെ അനുകൂലമായ പ്രതികരണങ്ങളാണ് തനിക്ക് മണ്ഡലത്തില് നിന്നും ലഭിക്കുന്നതെന്ന് മനോജ് മൂത്തേടന് പറഞ്ഞു. എല്ദോസുമായി തനിക്ക് നല്ല സൗഹൃദമാണുള്ളതെന്നും യാതൊരുവിധ അതൃപ്തിയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചുതന്റെ സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ചപ്പോള് എല്ദോസിനെ വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നെങ്കിലും കാണാനായില്ല. അതിനുമുന്പ് തന്നെ അദ്ദേഹം ഭക്ഷണം കഴിക്കുന്നതിനായി പോയിരുന്നു. ഞാന് ചെല്ലുന്ന കാര്യം അറിഞ്ഞിരുന്നില്ല. അല്ലാതെ എനിക്ക് മുഖം തരാതെ പോയതല്ല. ഞങ്ങള് നല്ല സുഹൃത്തുക്കളാണ്. 1996 മുതലുള്ള സൗഹൃദമാണ് ഞാനും എല്ദോസും തമ്മിലുള്ളത്. നാലഞ്ച് ദിവസം മുന്പ് സ്ഥാനാര്ത്ഥിത്വം സംബന്ധിച്ച ചര്ച്ചകളില് എല്ദോസുമായി സംസാരിച്ചിരുന്നു. ഞങ്ങള് തമ്മില് വ്യക്തിപരമായി യാതൊരു അതൃപ്തിയുമില്ല. സ്ഥാനാര്ത്ഥിത്വം സംബന്ധിച്ച കണ്ഫ്യൂഷന് മൂലമുണ്ടായ അതൃപ്തിയാണ് എല്ദോസിനുള്ളത്. അത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ – മനോജ് മൂത്തേടന് പറഞ്ഞുഅതേ സമയം സ്ഥാനാര്ഥി പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ അനുനയനീക്കവുമായി ചെന്ന മനോജ് മൂത്തേടനെ കാണാന് എല്ദോസ് തയ്യാറായില്ലെന്നാണ് വിവരം. മണ്ഡലത്തില് വിമത സ്ഥാനാര്ഥിയാകുമോ എല്ദോസ് എന്നാണ് ഇനി അറിയാനുള്ളത്.