തെരഞ്ഞെടുപ്പ് പ്രക്രിയ കാര്യക്ഷമമാക്കാനും വിശകലനം ചെയ്യുന്നതിനുമുള്ള എഐ അധിഷ്ഠിത ഇലക്ഷന്‍ ക്യാമ്പെയ്ന്‍ മാനേജ്മെന്‍റ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഫെയര്‍ കോഡ്. ഈ ആപ്പ് സ്ഥാനാർഥികൾക്കും പ്രവർത്തകർക്കുമാണ് ഉപയോഗിക്കാനാവുക. എന്തൊക്കെയാണ് ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകൾ എന്ന് അറിയാമോ?പോള്‍എയ്ഡ് ആപ്പിലൂടെ അസംബ്ലി അഡ്മിന് എല്ലാ ബൂത്തുകളുടെയും ഡാറ്റ കാണാൻ സാധിക്കും. ബൂത്ത് സെക്രട്ടറിക്ക് തന്റെ ബൂത്തിലെ ഏജന്റുമാരെ നിയന്ത്രിക്കാനും കഴിയും. കൂടാതെ ഫീൽഡ് ടീമുകൾക്കായി (ഏജന്റുമാർക്കായി) പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകളും ലഭ്യമാണ്.ALSO READ: എറണാകുളത്ത് കോൺഗ്രസ് പട്ടികയിലടി; മോഹിച്ച സീറ്റ് കിട്ടാത്തതിൽ എൽദോസ് കുന്നപ്പിള്ളിയും ദീപ്തി മേരി വർഗീസും പ്രതിഷേധത്തിൽആപ്പിന്റെ സവിശേഷതകൾവോട്ടർ പട്ടിക താരതമ്യം (Voter List Comparison) : കരട് (Draft), അന്തിമ (Final), അനുബന്ധ (Supplementary) വോട്ടർ പട്ടികകൾ താരതമ്യം ചെയ്യാനാകും. ഇതിലൂടെ പുതിയ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ, മാറ്റങ്ങൾ എന്നിവ കണ്ടെത്താം.മുഴുവൻ വോട്ടർമാരുടെയും വിവരങ്ങൾ അറിയാം, Gender, Age, Religion, തൊഴിൽ എന്നിവ തിരിച്ച് വോട്ടർമാരുടെ വിവരങ്ങൾ കാണാനാകും. കൂടാതെ റിപ്പോർട്ടുകൾ എടുക്കാനും ഉള്ള സൗകര്യമുണ്ട്.വോട്ടർ & കുടുംബ വിവര ശേഖരണവും സാധ്യം: വോട്ടർമാരുടെയും അവരുടെ കുടുംബങ്ങളുടെയും ഫോൺ നമ്പറുകറുകളും ലൊക്കേഷൻ വിവരങ്ങളും ശേഖരിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്നു.വോട്ടർ സ്ലിപ്പുകൾ ബൂത്ത് അടിസ്ഥാനത്തിൽ: ആപ്പിലൂടെ വോട്ടർ സ്ലിപ്പുകൾ ബൂത്ത് തിരിച്ച് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനും വിതരണം ചെയ്യാനുമാകും.വോട്ടെടുപ്പ് ദിനത്തിലെ കാര്യങ്ങൾ: പോളിങ് നടക്കുന്ന ദിവസം കൃത്യസമയത്ത് വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും വോട്ട് ചെയ്യാത്തവരെ കണ്ടുപിടിക്കാനും സാധിക്കുന്നു.എഐ അധിഷ്ഠിത വിശകലനങ്ങൾ: ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്ത് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ ഒരു എഐ ഏജന്റ് പ്രദാനം ചെയ്യുന്നു.വിവരശേഖരണത്തിനും ഏകോപനത്തിനുമായി തികച്ചും സുരക്ഷിതമായ വെബ്, മൊബൈൽ ആപ്ലിക്കേഷനുകനുകളാണുള്ളത്പ്രത്യേക ഡാഷ്ബോർഡുകൾ: അഡ്മിനിസ്ട്രേറ്റർമാർക്കായി പ്രത്യേക ഡാഷ്ബോർഡുകളുണ്ട്. അസംബ്ലി തലത്തിലും ബൂത്ത് തലത്തിലും വിവരങ്ങൾ നിരീക്ഷിക്കാനാണിത്.ഫീൽഡ് ടീമുകൾക്കായി മൊബൈൽ ആപ്പുകൾ: ബൂത്ത് അഡ്മിൻമാർക്കും ഏജന്റുമാർക്കും വിവരങ്ങൾ ശേഖരിക്കാനും പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും പ്രത്യേക മൊബൈൽ ആപ്പുകൾ.വിവിധങ്ങളായ ചോദ്യങ്ങൾ ഉൾപ്പെടുത്തി, ആവശ്യാനുസരണം സർവ്വേകൾ തയ്യാറാക്കാം.ഫോൺ, വാട്സാപ്പ് തുടങ്ങിയവയിലൂടെ ഒറ്റ ക്ലിക്കിൽ വോട്ടർമാരുമായി ബന്ധപ്പെടാനുള്ള സൗകര്യവുമുണ്ട്ഉപയോക്താക്കളുടെ 3 തലങ്ങൾ (3 Levels of Users) ഏതൊക്കെ?അസംബ്ലി ലെവൽ അഡ്മിൻ: അപ്ലിക്കേഷനിലൂടെ നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്തുകളിലെയും പ്രവർത്തനങ്ങളും വിവരങ്ങളും നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും.ബൂത്ത് സെക്രട്ടറി/അഡ്മിൻ: സ്വന്തം ബൂത്തിലെ എല്ലാ വിവരങ്ങളും കാണാനാകും. ഒപ്പം ബൂത്ത് ഏജന്റുമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യാം.ബൂത്ത് ഏജന്റ് (Booth Agent): ഫീൽഡ് തലത്തിൽ വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാം. കൂടാതെ വോട്ടെടുപ്പ് ദിവസം വോട്ടർമാരെ സഹായിക്കാം.The post എന്താണ് പോള്എയ്ഡ് ആപ്പ്? പ്രധാന സവിശേഷതകൾ എന്തൊക്കെ? appeared first on Kairali News | Kairali News Live.