ലാലുവിന്റെ വാശി കാരണമാണ് ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമ സംഭവിച്ചതെന്നും ഇല്ലായിരുന്നെങ്കിൽ താൻ ആ വേഷം വേണ്ടെന്ന് വെക്കുമായിരുന്നുവെന്നും വെളിപ്പെടുത്തി നടൻ സലിം കുമാർ. ബാബു ജനാർദ്ദനന്റെ തിരക്കഥയിൽ ലാൽ ജോസ് ഒരുക്കിയ ഈ ചിത്രത്തിലെ അഭിനയത്തിന് സലിം കുമാറിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രത്തിന്റെ കഥയുമായി ബാബു ജനാർദ്ദനൻ സമീപിച്ചപ്പോൾ, ഇതുവരെ ചെയ്ത ശൈലിയിലുള്ള സിനിമയല്ലാത്തതിനാൽ താൻ ആദ്യം വിമുഖത കാണിച്ചുവെന്നും, “ലാലു നീ വേറെ ആരെക്കൊണ്ടെങ്കിലും ഇത് ചെയ്യിക്ക്, ഞാൻ ചെയ്താൽ ശരിയാവില്ല” എന്ന് ലാൽ ജോസിനോട് പറഞ്ഞതായും താരം ഓർത്തെടുത്തു. എന്നാൽ “നീ അഭിനയിക്കുകയാണെങ്കിൽ മാത്രമേ ഈ സിനിമ ഞാൻ ചെയ്യൂ” എന്ന ലാൽ ജോസിന്റെ ഉറച്ച നിലപാടാണ് തന്നെ ആ വേഷം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് സലിം കുമാർ പറഞ്ഞു.ALSO READ : വിജയ്- തൃഷ വിവാഹിതരാകുന്നു? സമൂഹമാധ്യമത്തിൽ ചൂടുപിടിച്ച് ചർച്ചകൾഅവാർഡുകൾ കരിയറിൽ മാറ്റമുണ്ടാക്കിയെങ്കിലും, മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ‘ആദാമിന്റെ മകൻ അബു’വിന് ശേഷം തനിക്ക് നല്ലൊരു കോമഡി വേഷം ലഭിക്കാത്തതിലുള്ള തന്റെ പരിഭവവും താരം തുറന്നു പറഞ്ഞുThe post “നീ ചെയ്താൽ മാത്രമേ ഈ പടം ഞാൻ എടുക്കൂ”; ലാലുവിന്റെ നിർബന്ധം കാരണം ആ സിനിമയോട് യെസ് പറഞ്ഞു : സലിം കുമാർ appeared first on Kairali News | Kairali News Live.