സംസ്ഥാന വ്യാപക പ്രചാരണത്തിന് എൽഡിഎഫ് റെഡി ;മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ഇനി സജ്ജീവമായി രം​ഗത്ത്

Wait 5 sec.

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശക്തി പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന വ്യാപക പര്യടനത്തിന് ഒരുങ്ങുന്നു. തിങ്കളാഴ്ച പത്തനംതിട്ടയിൽ ആരംഭിക്കുന്ന പര്യടനം ഏപ്രിൽ മൂന്നുവരെ നീളും. ഈ കാലയളവിൽ 48 കേന്ദ്രങ്ങളിലായി അദ്ദേഹം പൊതുയോഗങ്ങളിൽ സംസാരിക്കും.പര്യടനത്തിന്റെ ഭാഗമായി ഓരോ ദിവസവും നാല് കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും. 24-ന് ഇടുക്കി, 25ന് കോട്ടയം, 26ന് എറണാകുളം, 27-ന് തൃശൂർ, 28-ന് പാലക്കാട്, 29-ന് മലപ്പുറം, 30-ന് കൊല്ലം, 31-ന് തിരുവനന്തപുരം, ഏപ്രിൽ ഒന്നിന് ആലപ്പുഴ, രണ്ടിന് കോഴിക്കോട്, മൂന്നിന് കണ്ണൂർ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. ഇതിനോടനുബന്ധിച്ച് സിപിഐ എം ദേശീയ-സംസ്ഥാന നേതാക്കളും വിവിധ ജില്ലകളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും. ജനറൽ സെക്രട്ടറി എം എ ബേബി 28-ന് കണ്ണൂരിൽ നിന്ന് പ്രചാരണത്തിന് തുടക്കമിടും. തുടർന്ന് കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ അദ്ദേഹം സംസാരിക്കും.Also read : ‘യുഡിഎഫ് വർഗീയതയെ പിന്തുണച്ചിട്ട് ഇടതുപക്ഷത്തെ കുറ്റം പറയുന്നു; തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപിക്ക് നൽകാൻ സഹായിച്ചതും കോൺഗ്രസ്’: എ വിജയരാഘവൻപൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ 29-ന് തിരുവനന്തപുരം ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് ആലപ്പുഴ, കൊല്ലം, എറണാകുളം, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലും പൊതുയോഗങ്ങളിൽ പങ്കെടുക്കും.മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് 30-ന് തിരുവനന്തപുരം ജില്ലയിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി പര്യടനം തുടരും.പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് 27-ന് തിരുവനന്തപുരം ജില്ലയിൽ പ്രചാരണത്തിന് തുടക്കം കുറിക്കും. തുടർന്ന് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും പൊതുയോഗങ്ങളിൽ പങ്കെടുക്കും.പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ 28-ന് പത്തനംതിട്ടയിൽ നിന്ന് പ്രചാരണ പരിപാടികൾ ആരംഭിക്കും. തുടർന്ന് കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും.പൊളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്‌ളെ 30-ന് കണ്ണൂരിൽ നിന്ന് പ്രചാരണത്തിന് തുടക്കം കുറിക്കും. തുടർന്ന് കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും.സിപിഐ എം നേതാവ് സുഭാഷിണി അലി 30-ന് പാലക്കാട് ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കാസർകോട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ പൊതുയോഗങ്ങളിൽ സംസാരിക്കും.ഇതോടെ സംസ്ഥാനത്ത് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുകയാണ്.The post സംസ്ഥാന വ്യാപക പ്രചാരണത്തിന് എൽഡിഎഫ് റെഡി ;മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ഇനി സജ്ജീവമായി രം​ഗത്ത് appeared first on Kairali News | Kairali News Live.