സ്ഥാനാർത്ഥിത്വ വിവാദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ ടി ഒ മോഹനന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കെ സുധാകരൻ. മോഹനനെ വിജയിപ്പിക്കണമെന്നും ഈ വിജയം യുഡിഎഫിനെ രാഷ്ട്രീയ വിജയത്തിന്റെ കൊടുമുടിയിൽ എത്തിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു. മോഹനൻ കഴിവുള്ള നേതാവാണെന്നും നാടിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കണ്ണൂർ ജവഹർ ലൈബ്രറി ഹോളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ പരിപാടിയിലാണ് സുധാകരനെത്തിയത്.യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തകരോട് കഠിനാധ്വാനം ചെയ്യാനും സുധാകരൻ ആവശ്യപ്പെട്ടു. ഒരു പോരാട്ടത്തിന് ഇറങ്ങുകയാണ് നമ്മളെല്ലാവരും. അത് കഴിഞ്ഞ കാലത്തെ പോരാട്ടങ്ങൾ പോലെയല്ല. ഐക്യജനാധിപത്യ മുന്നണിക്ക് വേരുണ്ടാക്കേണ്ട തെരഞ്ഞെടുപ്പാണിത്. ആ മാറ്റത്തിന് നമ്മളെല്ലാവരും ഇത്തിരി വിയർപ്പൊഴുക്കണമെന്നും സുധാകരൻ പറഞ്ഞു.ആ മനസ് കാണിച്ചാൽ യുഡിഎഫിന് ശക്തമായ വേരോട്ടം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇത് പ്രസംഗമല്ല, ആത്മാർത്ഥമായ അപേക്ഷയാണ്. ജനങ്ങളുടെ ഹൃദയത്തിൽ നമുക്ക് സ്ഥാനം നേടിയെടുക്കണമെന്നും സുധാകരൻ പറഞ്ഞു.The post കഴിഞ്ഞ കാലത്തെ പോരാട്ടങ്ങൾ പോലെയല്ല; മാറ്റത്തിന് നമ്മളെല്ലാവരും ഇത്തിരി വിയർപ്പൊഴുക്കണം: കെ സുധാകരൻ appeared first on ഇവാർത്ത | Evartha.