പ്രിയദർശൻ തന്റെ നൂറാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു. ട്വിസ്റ്റ് എന്ന് പറയാൻ പറ്റില്ല അല്ലേ, നായകനായി മറ്റാരുവരാനാലേ… പ്രിയദർശന്റെ ആദ്യ സിനിമയിലെ നായകൻ തന്നെ. മലയാളികളുടെ സ്വന്തം ലാലേട്ടൻ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. ആദ്യ സിനിമയും നൂറാമത്തെ സിനിമയും ഒരേ കൂട്ടുകെട്ടിൽ…ഭാഗ്യമാണ്, അപൂർവ്വനേട്ടമാണ്.പ്രിയദർശന്റെ ആദ്യ ചിത്രമായ ‘പൂച്ചക്കൊരു മൂക്കുത്തി’യിലെ നായകനായിരുന്നു മോഹൻലാൽ. പ്രിയദർശൻ തിരക്കഥ എഴുതിയ ആദ്യ ചിത്രമായ ‘സിന്ദൂര സന്ധ്യയ്ക്ക് മൗനം’ എന്ന സിനിമയിലും മോഹൻലാലായിരുന്നു പ്രധാന വേഷത്തിൽ. നൂറാമതായി എത്തുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ബിനു ജോർജ് അലക്‌സാണ്ടറാണ് സഹനിർമ്മാതാവാണ്. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന 39-ാമത്തെ ചിത്രമാണിത്.Also read: ദിനങ്ങൾ എണ്ണിയെണ്ണി…: കോഴിക്കോട് 39 പേർ നാമനിർദേശ പത്രിക സമർപ്പിച്ചുസംഗീതത്തിനും വൈകാരികതയ്ക്കും പ്രാധാന്യമുള്ള ഒരു ‘ഫീൽ ഗുഡ് എന്റർടെയ്‌നർ’ ആയിരിക്കും ഈ ചിത്രമെന്നാണ് സൂചനകൾ. കുടുംബപ്രേക്ഷകർക്കും ആരാധകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിൽ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്ന ഉറപ്പും പ്രയദർശൻ തരുന്നുണ്ട്. 2026-ൽ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. ‘കൊറോണ പേപ്പേഴ്‌സ്’ ആണ് പ്രിയദർശന്റെ ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. മോഹൻലാൽ നായകനായി പ്രിയദർശൻ ഒടുവിൽ സംവിധാനം ചെയ്തത്.‘ചിത്രം’, ‘കിലുക്കം’, ‘താളവട്ടം’, ‘കാലാപാനി’ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകൾ സമ്മാനിച്ച ഈ ആപൂർവ്വ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ.The post എന്റെ പൊന്നെടാ, ഇത് സീനാണേ…!നൂറാമത്തെ ചിത്രവുമായി പ്രിയദർശൻ നായകൻ വേറാരുമല്ല, നുമ്മ ലാലേട്ടൻ തന്നെ… appeared first on Kairali News | Kairali News Live.