ദിനങ്ങൾ എണ്ണിയെണ്ണി…: കോഴിക്കോട് 39 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു

Wait 5 sec.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുറുകുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കോഴിക്കോട് നിന്ന് 39 പേർ വിവിധ മണ്ഡലങ്ങളിലെ വരണാധികാരികൾ, ഉപവരണാധികാരികൾ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. കോഴിക്കോട് നോർത്ത് നാല്, കോഴിക്കോട് സൗത്ത് ഒന്ന്, ബേപ്പൂർ രണ്ട്, എലത്തൂർ മൂന്ന്, കുന്ദമം​ഗലം മൂന്ന്, കൊടുവള്ളി മൂന്ന്, തിരുവമ്പാടി നാല്, ബാലുശ്ശേരി നാല്, കൊയിലാണ്ടി മൂന്ന്, വടകര മൂന്ന്, കുറ്റ്യാടി രണ്ട്, പേരാമ്പ്ര മൂന്ന്, നാദാപുരം നാല് എന്നിങ്ങനെയാണ് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചവരുടെ എണ്ണം.Also read: യുപിയിൽ വിദ്യാർഥി വെടിയേറ്റ് മരിച്ചു; മൃതദേഹം ദഹിപ്പിക്കാൻ വിസമ്മതിച്ച് പിതാവ്ആകെ 73 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. കോഴിക്കോട് നോർത്ത് മണ്ഡത്തിൽ തോട്ടത്തിൽ രവീന്ദ്രൻ (സി.പി.ഐ.എം), നവ്യാ ഹരിദാസ് (എൻ.ഡി.എ) എന്നിവർ ഓരോ സെറ്റ് വീതവും അഡ്വ. കെ ജയന്ത് (ഐ.എൻ.സി) മൂന്ന് സെറ്റും സജീന (സോഷ്യലിസ്റ്റ് പാർട്ടി) രണ്ട് സെറ്റും പത്രികകൾ വീതമാണ് വരണാധികാരിയായ സബ് കലക്ടർ എസ് ​​ഗൗതം രാജ് മുമ്പാകെ സമർപ്പിച്ചത്.കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിൽ അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ) വരണാധികാരിയായ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ സജിത്കുമാർ മുമ്പാകെ ഒരു സെറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബേപ്പൂർ നിയോജകമണ്ഡലത്തിൽ പി എ മുഹമ്മദ് റിയാസ് മൂന്ന് സെറ്റും (സി.പി.ഐ.എം) ഗിരീഷ് കുമാർ (സി.പി.ഐ.എം) ഒരു സെറ്റും നാമനിർദ്ദേശ പത്രികകൾ എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ മുമ്പാകെ സമർപ്പിച്ചു. എലത്തൂർ മണ്ഡലത്തിൽ ശ്രീകുമാർ (എസ്.ഐ.യു.സി) രണ്ട് സെറ്റും വിദ്യ ബാലകൃഷ്ണൻ (യു.ഡി.എഫ്) ടി ദേവദാസ് (ബി.ജെ.പി) എന്നിവർ ഓരോ സെറ്റും പത്രികകൾ സമർപ്പിച്ചു.Also read: ‘യുഡിഎഫ് വർഗീയതയെ പിന്തുണച്ചിട്ട് ഇടതുപക്ഷത്തെ കുറ്റം പറയുന്നു; തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപിക്ക് നൽകാൻ സഹായിച്ചതും കോൺഗ്രസ്’: എ വിജയരാഘവൻകുന്ദമം​ഗലം മണ്ഡലത്തിൽ പിടിഎ റഹീം (എൽ.ഡി.എഫ്) മൂന്ന് സെറ്റും പി കെ പ്രേംനാഥ് (എൽ.ഡി.എഫ്) എം എ റസാഖ് മാസ്റ്റർ (ഐ.യു.എം.എൽ) എന്നിവർ ഓരോ സെറ്റ് വീതവും പത്രികകൾ വരണാധികാരിയായ ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ടി അമ്മാർ മുമ്പാകെ സമർപ്പിച്ചു. കൊടുവള്ളി മണ്ഡലത്തിൽ ഗിരി (എൻ.ഡി.എ) രണ്ട് സെറ്റും സ്വതന്ത്ര സ്ഥാനാർത്ഥികളായ രമ്യ, മുഹമ്മദ് സലീം എന്നിവർ ഓരോ സെറ്റും പത്രികൾ വരണാധികാരിയായ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ എസ് കിരൺ മുമ്പാകെ സമർപ്പിച്ചു.Also read: അദാനി ഇലക്ട്രിസിറ്റി വീണ്ടും രാജ്യത്തെ ഏറ്റവും മികച്ച വൈദ്യുതി വിതരണ കമ്പനിതിരുവമ്പാടി മണ്ഡലത്തിൽ ലിന്റോ ജോസഫ് (സി.പി.ഐ.എം) രണ്ട് സെറ്റും വിശ്വനാഥൻ (സി.പി.ഐ.എം) ഒരു സെറ്റും സണ്ണി തോമസ് (ട്വന്റി-ട്വന്റി) സി കെ കാസിം (ഐ.യു.എം.എൽ) എന്നിവർ മൂന്ന് സെറ്റ് വീതവും പത്രികകൾ വരണാധികാരി ആർ ബോബൻ മുമ്പാകെ സമർപ്പിച്ചു. ബാലുശ്ശേരി മണ്ഡലത്തിൽ സച്ചിൻ ദേവ് (സി.പി.ഐ.എം) രണ്ട് സെറ്റും ബാബു പി (സി.പി.ഐ.എം) ഒരു സെറ്റും സൂരജ് (ഐ.എൻ.സി) സതീഷ് (ബിജെപി) എന്നിവർ രണ്ട് സെറ്റ് വീതവും പത്രികകൾ വരണാധികാരിയായ പി വി സുധീഷ് മുമ്പാകെ സമർപ്പിച്ചു.Also read: “ഇനി ഈ മുഖം പോലും കാണാൻ താൽപര്യമില്ല”; യുപിൽ അച്ഛന്റെ കൊലപാതകത്തിൽ മകനെതിരെ കോടതിയിൽ മൊഴി നൽകി അമ്മകൊയിലാണ്ടി മണ്ഡലത്തിൽ ദാസൻ (സി.പി.ഐ.എം) രണ്ട് സെറ്റും കെ പ്രവീൺ കുമാർ (യു.ഡി.എഫ്) മൂന്ന് സെറ്റും മുഹമ്മദ്‌ (സി.പി.ഐ.എം) ഒന്നും പത്രികകൾ സമർപ്പിച്ചു. വടകര മണ്ഡലത്തിൽ കെ കെ രമ (ആർ.എം.പി.ഐ) രണ്ട് സെറ്റും എം കെ ഭാസ്കരൻ (ആർ.ജെ.ഡി) ദിലീപ് (ബി.ജെ.പി) എന്നിവർ ഓരോ സെറ്റ് വീതവും പത്രികകൾ വരണാധികാരി കെ അജീഷ് മുമ്പാകെ സമർപ്പിച്ചു. കുറ്റ്യാടി മണ്ഡലത്തിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ (സി.പി.ഐ.എം) ഉപവരണാധികാരി എൽ കെ സുബൈർ മുമ്പാകെയും രാമദാസൻ മണലേരി (ബിജെപി) വരണാധികാരി എ സുരേന്ദ്രൻ മുമ്പാകെയും മൂന്ന് സെറ്റ് വീതം പത്രികകൾ സമർപ്പിച്ചു.Also read: പത്രിക സമർപ്പണത്തിലും ഒരു പടി മുൻപിലെത്തി ഇടതുപാളയംപേരാമ്പ്ര മണ്ഡലത്തിൽ ടി പി രാമകൃഷ്ണൻ (സി.പി.ഐ.എം) നാല് സെറ്റും ബാബു എൻ പി (സി.പി.ഐ.എം) ഒരു സെറ്റും മോഹനൻ (ബി.ജെ.പി) മൂന്ന് സെറ്റും നാദാപുരം മണ്ഡലത്തിൽ പി വസന്തം (സി.പി.ഐ) മൂന്ന് സെറ്റും രജീന്ദ്രൻ (സി.പി.ഐ) കെ എം അഭിജിത്ത് (ഐ.എൻ.സി) എന്നിവർ രണ്ട് സെറ്റ് വീതവും വിപിൻ ചന്ദ്രൻ (ബി.ജെ.പി) ഒരു സെറ്റും പത്രികകൾ സമർപ്പിച്ചു.The post ദിനങ്ങൾ എണ്ണിയെണ്ണി…: കോഴിക്കോട് 39 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു appeared first on Kairali News | Kairali News Live.