ജനനായകൻ ഇന്ന് കണ്ണൂരിൽ പ്രചാരണത്തിന് ഇറങ്ങുന്നു. കണ്ണൂര്‍ വിമാനത്താവളം മുതല്‍ പിണറായി വരെ ഇന്ന് മുഖ്യമന്ത്രിയുടെ റോഡ് ഷോ. വൈകിട്ട് 3.30ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി വരെയാണ് റോഡ് ഷോ നടക്കുക.അതിനിടെ, ധർമ്മടം നിയമസഭാ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടാനുള്ള വലിയ ഉത്തരവാദിത്തം പാർടി തന്നെ ഏൽപ്പിച്ചിരിക്കുകയാണ്. ജനിച്ചു വളർന്ന നാടിന്റെ പ്രതിനിധിയായി കഴിഞ്ഞ 10 വർഷം നിയമസഭയിൽ പ്രവർത്തിച്ച അനുഭവവും ആത്മവിശ്വാസവുമായാണ് മൂന്നാം തവണയും ജനവിധി തേടുന്നത് എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. Also read: യുഎൽ ആക്റ്റന്റ്, യുഎൽ എൻഷോർ; പുതിയ സംരംഭങ്ങളുമായി ഊരാളുങ്കൽഎക്കാലത്തും ജനങ്ങൾ നൽകിയ നിസ്സീമമായ പിന്തുണയും സ്നേഹവുമാണ് ഈ പ്രവർത്തനങ്ങൾക്കെല്ലാം കരുത്തേകിയത്. മതനിരപേക്ഷ ജനാധിപത്യ കേരളത്തിനായി, വികസനത്തിൻ്റെയും സാമൂഹ്യപുരോഗതിയുടെയും തുടർച്ചയ്ക്കായി ഒരേ മനസ്സോടെ നമുക്ക് മുന്നേറാം എന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തു.അതേസമയം, തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ ജനാതിപത്യ മുന്നണി തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. സ്ഥാനാർഥി നിർണയം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. ഓരോ മണ്ഡലങ്ങളിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞയുടൻ തന്നെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.The post ‘ജനനായകൻ കണ്ണൂരിൽ ഇറങ്ങുന്നു’; പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് appeared first on Kairali News | Kairali News Live.