ജോർജ് കുര്യൻ്റെ സ്ഥാനാർഥിത്വം; നോബിൾ മാത്യുവിനെ ബി ജെ പിയിൽ നിന്ന് പുറത്താക്കി

Wait 5 sec.

സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അഡ്വ. നോബിൾ മാത്യുവിനെ ബി ജെ പിയിൽ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് പുറത്താക്കിയത്. ജോർജ് കുര്യൻ്റെ സ്ഥാനാർഥിത്വത്തിനെതിരെ നോബിൾ മാത്യു പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്.Also read: ദില്ലിയിൽ ചർച്ചയോട് ചർച്ച; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയാതെ കോൺഗ്രസ്കാഞ്ഞിരപ്പള്ളിയിൽ വിമതനായി മത്സരിക്കാനുള്ള നീക്കത്തിനിടയിലാണ് നോബിൾ മാത്യുവിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്നലെയാണ് ബി ജെ പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ജോർജ് കുര്യൻ്റെ സ്ഥാനാർഥിത്വത്തിനെതിരെ നോബിൾ മാത്യു പരസ്യ പ്രചാരണം നടത്തിയത്.English summary : Adv. Noble Mathew was expelled from the BJP for anti-organizational activities. He was expelled from the primary membership by BJP state president Rajeev Chandrasekhar. Noble Mathew had taken a public stand against George Kurien’s candidacy. The party has taken action against this.The post ജോർജ് കുര്യൻ്റെ സ്ഥാനാർഥിത്വം; നോബിൾ മാത്യുവിനെ ബി ജെ പിയിൽ നിന്ന് പുറത്താക്കി appeared first on Kairali News | Kairali News Live.