നിയമസഭാ സീറ്റ് വിഭജനത്തെച്ചൊല്ലി ചാത്തന്നൂർ മണ്ഡലത്തിലെ കോൺഗ്രസിൽ പൊട്ടിത്തെറി. ഫോർവേർഡ് ബ്ലോക്കിന് നൽകിയ ചാത്തന്നൂർ സീറ്റ് തിരികെ വാങ്ങി കോൺഗ്രസ്. ഈഴവ വിഭാഗത്തിന് അർഹമായ പ്രാധിനിധ്യം നൽകിയില്ലെന്ന പരാതിയ്ക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ തീരുമാനം. ഫോർവേർഡ് ബ്ലോക്കിന് സീറ്റ് നൽകിയതിന് എതിരെ കോൺഗ്രസ് പ്രവർത്തകർ നേരത്തെ ഹൈക്കമാൻ്റിന് അടക്കം പരാതി നൽകിയിരുന്നു.Also read: ‘ജനനായകൻ കണ്ണൂരിൽ ഇറങ്ങുന്നു’; പിണറായി വിജയന്റെ റോഡ് ഷോ ഇന്ന്സീറ്റ് വിട്ടുനൽകിയാൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സ്ഥാനങ്ങൾ രാജിവെക്കുമെന്ന മുന്നറിയിപ്പോടെ കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നിരുന്നു. ‘സേവ് കോൺഗ്രസ് ചാത്തന്നൂർ’ എന്ന പേരിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.English Summary: Congress faces unrest in Chathannoor over seat sharing. It reclaimed the seat from Forward Bloc after complaints about inadequate representation for the Ezhava community. Party workers had earlier opposed the decision and raised concerns with the high command.The post ഫോർവേർഡ് ബ്ലോക്കിനെ വെട്ടി; ചാത്തന്നൂർ സീറ്റ് തിരികെ വാങ്ങി കോൺഗ്രസ് appeared first on Kairali News | Kairali News Live.