തലേക്കുന്നിൽ ബഷീറിൻ്റെ നാലാം ചരമവാർഷികദിനത്തോടനുബന്ധിച്ച് ബഷീറിൻ്റെ സ്മരണയെ മുൻനിർത്തി തലേക്കുന്നിൽ ബഷീർ സ്മാരക സമിതി ഏർപ്പെടുത്തിയ നാലാമതു പുരസ്കാരം പ്രമുഖ നാടക രചയിതാവും കേരള സംഗീതനാടക അക്കാദമി മുൻ ചെയർമാനും ശാസ്ത്രജ്ഞനുമായ സൂര്യാകൃഷ്ണമൂർത്തിക്ക്. Also read: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി; പത്ത് വർഷമായി നാട് സമാധാനപൂർണ്ണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻചെറിയാൻ ഫിലിപ്പ് ചെയർമാനായ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ടി പത്മനാഭൻ, ഡോ ജോർജ്ജ് ഓണക്കൂർ, കെ. ജയകുമാർ എന്നിവരായിരുന്നു മുൻ അവാർഡു ജേതാക്കൾ. പ്രശസ്ത കാലിഗ്രാഫി രൂപകല്പകൻ ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവും പൊന്നാടയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.Also read: അമേരിക്കയുടെ അനുമതിക്കായി കാത്തുനിൽക്കുന്ന കേന്ദ്രം രാജ്യത്തിന്റെ പരമാധികാരം കളഞ്ഞുകുളിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻമാർച്ച് 26 ന് രാവിലെ 10.30 ന് കൃഷ്ണമൂർത്തിക്കു പുരസ്കാരം സമ്മാനിക്കും. മികച്ച നാടകങ്ങളാണ് സൂര്യകൃഷ്ണമൂർത്തിയുടെ തൂലികയിൽ നിന്നും പിറന്നത്. പാരമ്പര്യത്തിൻ്റെ മികവകൾ നഷ്ടപ്പെടാതെയുള്ള നാടകങ്ങളാണ് സൂര്യകൃഷ്ണ മൂർത്തിയുടെ നാടകങ്ങൾ. വ്യത്യസ്തമായ ആശയങ്ങൾ അരങ്ങിലെത്തിക്കുകയാണ് അദ്ദേഹം ചെയ്യാറുള്ളത്.The post തലേക്കുന്നിൽ ബഷീർ സ്മാരകപുരസ്കാരം സൂര്യാകൃഷ്ണമൂർത്തിക്ക് appeared first on Kairali News | Kairali News Live.