പുനലൂർ കോൺഗ്രസിൽ വലിയ രാഷ്ട്രീയ നാടകങ്ങളാണ് അരങ്ങേറുന്നത്. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന പ്രാദേശിക നേതൃത്വം, കെ.പി.സി.സി.യുടെ കർശന ഇടപെടലിനെത്തുടർന്ന് വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞു. ഇതോടെ വിമതനായി രംഗത്തുണ്ടായിരുന്ന നെൽസൺ സെബാസ്റ്റ്യൻ പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും, ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡി.സി.സി. ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.ALSO READ : ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി; മാധ്യമങ്ങളോട് ക്ഷോഭിച്ച് ഗോപാലകൃഷ്ണൻലീഗ് സ്ഥാനാർത്ഥിയെ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച സഞ്ജയ് ഖാൻ, താൻ സ്വതന്ത്രനായി മത്സരിക്കുമെന്നും നാളെത്തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, നിലവിലെ തർക്കങ്ങൾ പരിഹരിച്ച് ലീഗ് സ്ഥാനാർത്ഥിക്കായി പ്രചാരണ രംഗത്തിറങ്ങാനാണ് കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ ഇടപെടലുകൾക്കിടയിലും സഞ്ജയ് ഖാൻ്റെ ഈ പുതിയ വെല്ലുവിളി പുനലൂരിലെ യു.ഡി.എഫ് ക്യാമ്പിൽ വലിയ ആശങ്ക പരത്തുന്നുണ്ട്.The post പുനലൂരിൽ യു.ഡി.എഫിൽ തീരാപ്പുകച്ചിൽ; നെൽസൺ പിന്മാറിയെങ്കിലും വെല്ലുവിളിയുമായി സഞ്ജയ് ഖാൻ appeared first on Kairali News | Kairali News Live.