ഐഎസ്എൽ 2025-26 സീസണിlലെ മോശം പ്രകടനത്തെ തുടർന്ന് മുഖ്യപരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്‍മെന്റ്. പതിന്നാലു ടീമുകളുള്ള ലീഗിലെ പോയിന്റ് പട്ടികയിൽ പതിമൂന്നാമതാണ് ടീമിന്റെ സ്ഥാനം. ഇതുവരെ കളിച്ച സീസണിലെ ആറു മത്സരങ്ങളിൽ നിന്നും വെറും ഒരു പോയിന്റാണ് ടീമിന് നേടാനായത്. കളിച്ച അഞ്ചു മത്സരങ്ങളിൽ തോറ്റ ടീം ഈസ്റ്റ് ബംഗാളിനെതിരെ സമനില വഴങ്ങി.ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങിയിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളുകളുടെ ലീഡ് നേടിയ പഞ്ചാബിനെതിരെ പന്തിനുമേൽ കൃത്യമായ നിയന്ത്രണം പുലർത്താൻ പോലും ബ്ലാസ്റ്റേഴ്സ് ബുദ്ധിമുട്ടി.Also Read: “നാല് ഓവർ പോലും എറിയില്ലെങ്കിൽ രണ്ട് കോടി കട്ട്!” – രവിചന്ദ്രൻ അശ്വിന്റെ ഞെട്ടിക്കുന്ന നിർദേശം പ്ലേമേക്കർ അഡ്രിയാൻ ലൂണയുൾപ്പടെ പല പ്രമുഖ താരങ്ങളും ടീം വിട്ടപ്പോൾ പകരക്കാരെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതാണ് സ്പെയിനിൽ നിന്നുള്ള കറ്റാലയ്ക്ക് വിനയായത്..2025-ൽ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ കറ്റാലയ്ക്ക് പകരം ശേഷിക്കുന്ന മത്സരങ്ങൾക്ക് പുതിയ പരിശീലകനെ നിയമിക്കാൻ ക്ലബ് നീക്കം തുടങ്ങി എന്നാണ് റിപ്പോർട്ട്.The post തോൽവിയോടെ തോൽവി! പരിശീലകനെ മാറ്റാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ് appeared first on Kairali News | Kairali News Live.