കോൺ​ഗ്രസിൽ ‘മുഖ്യമന്ത്രി കസേര ബുക്കിങ്’ തുടങ്ങി; കെ സി പറയാതെ പറയുന്നു ‘എംഎൽഎ ആയില്ലെങ്കിലെന്താ’ ഞാനുമുണ്ടേ കസേരകളിക്ക്

Wait 5 sec.

മത്സരിച്ച് ജയിക്കാത്തവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് കെ സി വേണുഗോപാൽ ഒഴിഞ്ഞുമാറിയതും, സ്ഥാനാർഥിയായി പരി​ഗണിക്കാത്തവർക്ക് അർഹമായ സ്ഥാനം നൽകുമെന്ന മുൻ ദിവസങ്ങളിലെ പ്രസ്താവനകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ് ഇനി നടക്കാൻ പോകുന്നത് മുഖ്യമന്ത്രി കസേരക്കായുളള അങ്കമാണെന്ന്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ആഭ്യന്തര തർക്കം കൂടുതൽ വ്യക്തമായി പുറത്തുവരുന്നതിന്റെ ഉത്തമ ഉ​ദാഹരണമാണ് ഇന്നത്തെ കെസിയുടെ മൗനം. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ സി വേണുഗോപാൽ മുഖ്യമന്ത്രി കസേരയെചൊല്ലിയുള്ള ചോദ്യത്തിൽ നിന്നും ഒഴിഞ്ഞ് മാറിയത്.സ്വകാര്യ സർവ്വേകളിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ സി വേണുഗോപാലിന്റെ പേരും ഉയർന്നുവന്നതോടെ, അത് അദ്ദേഹത്തിന്റെ വിഭാഗം മുൻകൂട്ടി തയ്യാറാക്കിയതാണെന്ന ആരോപണവും മുൻ ദിവസങ്ങളിൽ ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുന്നവർക്കും ലഭിക്കാത്തവർക്കും യുഡിഎഫ് സർക്കാർ വന്നാൽ പരിഗണന നൽകുമെന്ന് കെസി പ്രഖ്യാപിച്ചത്. ഈ രണ്ടു സംഭവങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമാണ് ഇനിയാണ് ‘പാളയത്തിനുള്ളിൽ തന്നെ പ്രധാന പടവെട്ട് നടക്കാൻ പോകുന്നുത്’.Also read : നാടൊന്നായി കെ എൻ ബാലഗോപാലിനൊപ്പം; കൊട്ടാരക്കരയിൽ എൽഡിഎഫ് മുന്നേറ്റംഇതിനിടെ, എംഎൽഎ അല്ലാത്ത ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഒഴിഞ്ഞ് മാറിയതോടെ കെ സി വേണു​ഗോപാലും മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്നുവെന്ന സൂചനയ കൂടുതൽ ശക്തമാകുകയാണ്. കെ സി വേണുഗോപാൽ ഇത്തരത്തിൽ അനിശ്ചിത നിലപാട് തുടരുന്നത് കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണെന്നാണ് കോൺഗ്രസിലെ കെസി വിരുദ്ധ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇതിനിടെ വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് മുന്നേറുമ്പോഴാണ് കെസിയുടെ സജീവ ഇടപെടലുകളും നീക്കങ്ങളും ശ്രദ്ധ നേടുന്നത്.The post കോൺ​ഗ്രസിൽ ‘മുഖ്യമന്ത്രി കസേര ബുക്കിങ്’ തുടങ്ങി; കെ സി പറയാതെ പറയുന്നു ‘എംഎൽഎ ആയില്ലെങ്കിലെന്താ’ ഞാനുമുണ്ടേ കസേരകളിക്ക് appeared first on Kairali News | Kairali News Live.