മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് കേരളത്തിൻ്റെ ധനവകുപ്പിനെ മുന്നോട്ട് നയിച്ച വ്യക്തിയാണ് കെഎൻ ബാലഗോപാൽ. ഇത്തവണ എൽഡിഎഫിൻ്റെ കൊട്ടാരക്കര മണ്ഡലം സ്ഥാനാർഥിയായി മത്സരിക്കുന്ന കെ എൻ ബാലഗോപാലിന് വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നിന്നും ലഭിക്കുന്നത്. കെ.എൻ.ബാലഗോപാലിൻ്റെ വിജയം ഉറപ്പാക്കാൻ നാടാകെ പ്രചാരണ രംഗത്താണിപ്പോൾ. ജീവിതത്തിൻ്റെ എല്ലാതുറകളിലുമുള്ളവർ എൽഡിഎഫിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നു കഴിഞ്ഞു. ശനിയാഴ്ച സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സമർപ്പണ വേളയിലും തുടർന്ന് ഉച്ചയ്ക്കുശേഷം ചേർന്ന നിയോജക മണ്ഡലം കൺവൻഷനിലും പങ്കെടുത്ത ജനസഞ്ചയം എൽഡിഎഫിൻ്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ആവേശം ഉയർത്തുന്നതായിരുന്നു.കൊട്ടാരക്കര നഗരത്തിലും ഏഴു പഞ്ചായത്ത് പ്രദേശങ്ങളിലെയും നാട്ടിടങ്ങളിലുമെല്ലാം കെ എൻ ബാലഗോപാലിന് വോട്ട് അഭ്യർത്ഥിച്ചുള്ള ചുവരെഴുത്തുകളും പോസ്റ്ററുകളും നിറഞ്ഞു കഴിഞ്ഞു. ഏതാണ്ടെല്ലാ പ്രദേശങ്ങളിലും സ്ഥാനാർത്ഥിയും നേരിട്ടെത്തി സ്ഥാപനങ്ങളിലും വ്യാപാര – തൊഴിലാളി മേഖലകളിലുമടക്കം വോട്ടഭ്യർത്ഥന നടത്തി.ശനിയാഴ്ച വൻപ്രകടനമായി എത്തിയ പ്രവർത്തകർക്കൊപ്പമാണ് ബാലഗോപാൽ കൊട്ടാരക്കര സിവിൽ സ്റ്റേഷനിലെത്തി ഉപവരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഉച്ചയ്ക്കു ശേഷം നടന്ന എൽഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സി പി ഐ നേതാവ് എ മന്മഥൻ നായർ പ്രസിഡൻ്റും സി പി ഐ എം നേതാവ് ജോർജ് മാത്യു സെക്രട്ടറിയുമായി 1501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെയും കൺവൻഷൻ തെരഞ്ഞെടുത്തു. 501 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കും. എൽ ഡി എഫിൻ്റെ എല്ലാ ഘടകകക്ഷി നേതാക്കളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.Also read: ജൻ ആക്രോശ് റാലി 24ന് ഡൽഹിയിൽ; റാലി ചരിത്രപ്രധാനമായ ജനമുന്നേറ്റമായി മാറും എം.എ. ബേബിമണ്ഡലത്തിലെ ഇടതുപക്ഷ യുവജന സംഘടനകളുടെ കൺവൻഷൻ എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എസ്. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. കെ.എൻ.ബാലഗോപാലിൻ്റെ വിജയത്തിനായി മുഴുവൻ യുവജനങ്ങളെയും പ്രചാരണ രംഗത്തിറക്കാൻ കൺവൻഷൻ തീരുമാനിച്ചു. മണ്ഡലത്തിലെ ലോക്കൽ കൺവൻഷനുകൾക്കും തുടക്കമായി. കരീപ്ര, കുളക്കട, കോട്ടാത്തല മേഖലകളിൽ ഞായറാഴ്ച കൺവൻഷൻ ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു. മാവടി, തൃക്കണ്ണമംഗൽ, വെളിയം, ഉമ്മന്നൂർ, എഴുകോൺ ഈസ്റ്റ്, തേവലപ്പുറം, വാളകം, എഴുകോൺ വെസ്റ്റ്, കരീപ്ര നോർത്ത്, നെടുവത്തൂർ, കൊട്ടാരക്കര, മൈലം, ഓടനാവട്ടം എന്നീ മേഖലകളിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൺവൻഷൻ ചേരും. എൽഡിഎഫിൻ്റെ മുതിർന്ന നേതാക്കൾ ഈ കൺവൻഷനുകളിൽ പങ്കെടുക്കും.Also read: സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോകുന്നവർക്ക് കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ മനസ്സിലായിട്ടില്ല: എം.എ. ബേബിപ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ വിവിധ മേഖലയിലെ തൊഴിലാളികളും രംഗത്തുണ്ട്. ഓട്ടോറിക്ഷ, ആശ, അങ്കണവാടി, ഹരിത കർമ്മസേന, സ്കൂൾ പാചകത്തൊഴിലാളി, ചുമട്ടുത്തൊഴിലാളി, പീടിക തൊഴിലാളി, നിർമ്മാണ തൊഴിലാളി, കശുവണ്ടി തൊഴിലാളി തുടങ്ങിയ തൊഴിൽ മേഖലകളുടെ കൺവൻഷനുകൾ ചേർന്നാണ് പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയ്ക്കുള്ളിൽ ഈ കൺവൻഷനുകളെല്ലാം പൂർത്തിയാകും. സ്ഥാനാർഥിയുടെ സ്വീകരണ പര്യടനം 28 ന് ആരംഭിക്കും. ആദ്യദിനം മൈലം പഞ്ചായത്തിലാണ് പര്യടനം. 29 ന് നെടുവത്തൂർ, 30 ന് ഉമ്മന്നൂർ, 31ന് വെളിയം, ഏപ്രിൽ ഒന്നിന് കുളക്കട, രണ്ടിന് എഴുകോൺ എന്നീ ഗ്രാമ പഞ്ചായത്തുകളിലും, നാലിന് കൊ ട്ടാരക്കര നഗരസഭ, അഞ്ചിന് കരീപ്ര ഗ്രാമ പഞ്ചായത്തിലുമാണ് സ്വീകരണ പരിപാടി നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള എൽ ഡി എഫിൻ്റെ അഖിലേന്ത്യാ, സംസ്ഥാന നേതാക്കളും മണ്ഡത്തിലെ പൊതുയോഗങ്ങളിൽ സംസാരിക്കുംThe post നാടൊന്നായി കെ എൻ ബാലഗോപാലിനൊപ്പം; കൊട്ടാരക്കരയിൽ എൽഡിഎഫ് മുന്നേറ്റം appeared first on Kairali News | Kairali News Live.