കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ (മാർച്ച് 23) അവസാനിക്കും. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് പത്രികകൾ സമർപ്പിക്കാൻ അവസരമുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 24-ന് നടക്കും. മത്സരരംഗത്ത് നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾക്ക് മാർച്ച് 26 വരെ പത്രിക പിൻവലിക്കാനുള്ള സാവകാശമുണ്ടായിരിക്കും. ALSO READ : ഏറ്റവും വലിയ നിലയത്തിൽ ആദ്യ ബോംബ് പൊട്ടും; ഭീഷണിയുമായി ട്രംപ്, 48 മണിക്കൂറിൽ ഹോർമൂസ് കടലിടുക്ക് തുറക്കണംസംസ്ഥാനത്ത് സമാധാനപരവും പരാതിരഹിതവുമായ രീതിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൂർണ്ണമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.The post നാമനിർദേശ പത്രിക സമർപ്പണം നാളെ അവസാനിക്കും appeared first on Kairali News | Kairali News Live.