അടുത്ത 48 മണിക്കൂറിൽ ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നില്ലെങ്കിൽ ഇറാൻ്റെ വൈദ്യുത നിലയങ്ങൾ ബോംബിട്ട് തകർക്കുമെന്ന് ട്രംപ്. സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ആവരുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർക്കും ഏറ്റവും വലിയ നിലയത്തിൽ നിന്നായിരിക്കും ആദ്യം ആക്രമണം തുടങ്ങുകയെന്നും ട്രംപ് പറയുന്നു. പറയുന്നതിലൊന്നും ഒരു സ്ഥിരതയും ഇല്ലാത്തയാളാണ് ട്രംപ്. കഴിഞ്ഞ ദിവസം സൈനീക നടപടികൾ നിർത്തുമെന്നായിരുന്നു ട്രംപ് പയറഞ്ഞത്. എന്നാൽ തൊട്ടടുത്ത ദിവസമാണ് ഇങ്ങനെയൊരു പ്രതികരണവും ട്രംപിൽ നിന്നും ഉണ്ടായിരിക്കുന്നത്. യുദ്ധം ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ ഇറാൻ പ്രത്യാക്രമണവും ശക്തമാക്കിയിട്ടുണ്ട്. ആദ്യമായി ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ വിക്ഷേപിച്ചു. നാലായിരം കിലോമീറ്റർ പരിധിയുള്ള രണ്ട് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. Also read: ഇറാന്റെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് യുഎഇ; സൈനികരടക്കം എട്ടുപേർ കൊല്ലപ്പെട്ടുഇത്രയും നാളുകൊണ്ട് ഇറാനിൽ മാത്രം രണ്ടായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതേ സമയം യുദ്ധത്തിൻ്റെ അലകൾ ലോകത്താകെ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വലിയ ഊർജ ഇന്ധന പ്രതിസന്ധിയിലാണ്.The post ഏറ്റവും വലിയ നിലയത്തിൽ ആദ്യ ബോംബ് പൊട്ടും; ഭീഷണിയുമായി ട്രംപ്, 48 മണിക്കൂറിൽ ഹോർമൂസ് കടലിടുക്ക് തുറക്കണം appeared first on Kairali News | Kairali News Live.