രാത്രി വിദേശ വനിതയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; യുവാവിനെതിരെ പോലീസ് കേസെടുത്തു

Wait 5 sec.

തിരുവനന്തപുരം: രാത്രിയില്‍ വിദേശ വനിതയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. വര്‍ക്കലയില്‍ നോര്‍വേ സ്വദേശിയായ വിദേശ വനിതയാണ് ശല്യം ചെയ്യലിന് ഇരയായത്. വര്‍ക്കല ക്ലിഫില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം സ്‌കൂട്ടറില്‍ ഹോംസ്റ്റേയിലേക്ക് മടങ്ങുന്നതിനിടെ പരാതിക്കാരിയെ നമ്പര്‍ തിരിച്ചറിയാനാകാത്ത മോട്ടോര്‍സൈക്കിളില്‍ പ്രതി പിന്തുടരുകയായിരുന്നു.കുരയ്ക്കണ്ണി ക്ഷേത്രത്തിന് സമീപം എത്തിയപ്പോള്‍ സ്‌കൂട്ടറില്‍ ചവിട്ടുകയും വനിതയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താന്‍ പോലീസ് സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ വിദേശ വനിത പോലീസില്‍ പരാതി നല്‍കി.