വൻ തകർച്ച! ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

Wait 5 sec.

ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും മോശമായ നിലയിലേക്ക് ഇന്ന് കൂപ്പുകുത്തി. ഡോളറിനെതിരെ രൂപ ഇന്ന് എക്കാലത്തെയും കുറഞ്ഞ നിലയായ 92.90 യിലേക്ക് വീണു. പശ്‌ചിമേഷ്യയിലെ സംഘർഷം ഗുരുതരമായ് തുടരുന്നതിനിടെ എണ്ണവില കുതിച്ചുയർന്നതാണ് തകർച്ചയ്ക്ക് പ്രധാന കാരണം. ക്രൂഡ് ഓയിൽ വില അനിയന്ത്രിതമായി ഉയരുന്നത് ഇന്ത്യയുടെ ഇറക്കുമതി ചിലവുകൾ വർധിപ്പിച്ചതും ഡോളർ സ്രോതസ്സിനെ ദുര്ബലമാക്കിയതും റൂഹായുടെ തകർച്ചയ്ക്ക് കാരണമായി.Also Read: തുടക്കത്തിൽ നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്‌സും; ജാഗ്രതയോടെ നിക്ഷേപകർഈ സാഹചര്യത്തിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വലിയ തോതിൽ പണം പിൻവലിക്കുകയും കൂടി ചെയ്തതോടെ അവസ്ഥ കൂടുതൽ കലുഷിതമായി. റിപോർട്ടുകൾ പ്രകാരം ഈ മാസം മാത്രം നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും ബില്യൺ ഡോളറിലധികം പിൻവലിച്ചു കഴിഞ്ഞു.ഇറാൻ-ഇസ്രായേൽ-അമേരിക്ക യുദ്ധം ഇനിയും തുടർന്നാൽ അത് പണപ്പെരുപ്പത്തിനും രാജ്യത്തിൻറെ സാമ്പത്തിക സുരക്ഷിതത്വത്തിനും വരെ ഭീക്ഷണി ആയേക്കാം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.The post വൻ തകർച്ച! ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ appeared first on Kairali News | Kairali News Live.