ഇറാനെതിരെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആരോടും പറയില്ല; ആശങ്കയിലാഴ്ത്തി ട്രംപിൻ്റെ പ്രതികരണം

Wait 5 sec.

ഇറാനെതിരെ ഇസ്രയേൽ അമേരിക്ക കടന്നാക്രമണം തുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിട്ടു. ഇറാൻ്റെ പ്രത്യാക്രമണങ്ങളും ശക്തമായി നടക്കുന്നുണ്ട് ഇതിൻ്റെയെല്ലാം അലയൊലികൾ ലോകത്തെ തന്നെ വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് കൊണ്ട് പോകുന്നത്. ഇപ്പോഴിതാ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വിഷയത്തിലുള്ള പ്രതികരണം വലിയ ചർച്ചയായിരിക്കകുയാണ്. ഇറാന് മേലുള്ള എണ്ണ ഉപരോധം നീക്കുമോ അതോ യുദ്ധത്തിൽ ഇനി അമേരിക്കൻ സൈന്യത്തെ വിന്യസിക്കുമോ എന്ന ചോ​ദ്യത്തിന് പറഞ്ഞ് മറുപടിയാണ് വലിയ ചർച്ചയായിരിക്കുന്നത്. ആ​ദ്യം സൈന്യത്തെ വിന്യസിക്കില്ലെന്ന് പറഞ്ഞെങ്കിലും താനെന്തെങ്കിലും ചെയ്യാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും അത് ആരോടും പറയില്ലെന്നും പറഞ്ഞു. തങ്ങളുടെ തന്ത്രങ്ങളൊന്നും മുൻകൂട്ടി പറയില്ലെന്നും ട്രംപ് പറഞ്ഞു. Also read: ഇതെന്തൊരു ക്രൂരതയാണ്; നാലം​ഗകുടംബത്തെ കൊലപ്പെടുത്തി ഇസ്രയേൽഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിനും തനിക്ക് നാറ്റോ രാജ്യങ്ങളുടെയോ മറ്റ് സഖ്യകക്ഷികളുടെയോ സഹായം ആവശ്യമില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന ഈ വാദം വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ലോകത്തെ ആകെ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇത് കണ്ട് ആസ്വദിക്കുന്ന അവസ്ഥായാണ് യുദ്ധക്കൊതിയനായ ട്രംപ് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. യുദ്ധത്തിൻ്റെ അലയൊലികൾ ഇന്ത്യയേയും ബാധിച്ചിരിക്കുകയാണ്. പാചകവാതക ക്ഷാമത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ഇന്ത്യ.The post ഇറാനെതിരെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആരോടും പറയില്ല; ആശങ്കയിലാഴ്ത്തി ട്രംപിൻ്റെ പ്രതികരണം appeared first on Kairali News | Kairali News Live.