കോൺഗ്രസ് പ്രവർത്തകർ തനിക്ക് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നുവെന്ന് ജി. സുധാകരൻ.കോൺഗ്രസ് പിന്തുണ അറിയിച്ചുവെന്നും ജനകീയ സ്വാതന്ത്ര സ്ഥാനാർഥിയായി താൻ മത്സരിക്കുമെന്നും സുധാകരൻ അറിയിച്ചു.ചുവരെഴുത്ത് വേണ്ട എന്നു പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് കോൺവെൻഷന് മുൻകൈ എടുക്കില്ല, പ്രസംഗിക്കാൻ വിളിച്ചാൽ പോകും.തന്നെ ആരും കമ്മ്യൂണിസം പഠിപ്പിക്കാൻ വരേണ്ടെന്നും സുധാകരൻ പറഞ്ഞു. ആറാം തവണ മത്സരിക്കുന്ന ആരിഫിന് പാർലമെന്ററി വ്യാമോഹം അല്ലെ, എകെജി മരണം വരെ പാർലമെന്റിലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.ഫേസ്ബുക്കിൽ പരിഹാസ വീഡിയോയും സുധാകരൻ പങ്കുവച്ചു.എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ നോക്കിയവർ ഒരു കാര്യം മനസിലാക്കിയില്ല, ഞാൻ പാർട്ടിക്കുള്ളിലല്ല, ജനങ്ങളുടെ മനസിലാണ് ജീവിക്കുന്നതെന്ന് പറയുന്ന എഐ വീഡിയോയാണ് സുധാകരൻ പങ്കുവച്ചത്.The post എന്നെ ആരും കമ്മ്യൂണിസം പഠിപ്പിക്കാൻ വരേണ്ട; കോൺഗ്രസ് പ്രവർത്തകർ എനിക്ക് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നു: ജി. സുധാകരൻ appeared first on ഇവാർത്ത | Evartha.