ഉറപ്പാണ് പെൻഷൻ, എൽഡിഎഫ് അല്ലാതെ മറ്റാര്! ‘2000’ത്തിലേക്കുള്ള നാള്‍വ‍ഴികള്‍ മറക്കരുത്

Wait 5 sec.

കേരളത്തിലെ വയോജനങ്ങളുടെ കൈകളിലേക്ക് ഇന്ന് മാസംതോറും മുടങ്ങാതെ സാമൂഹ്യക്ഷേമ പെൻഷനായി എത്തുന്നത് 2000 രൂപയാണ്. ജനങ്ങളുടെ ക്ഷേമകാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ഇടതുസർക്കാരിന്റെ ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും അടയാളങ്ങളിൽ ഒന്നുകൂടിയാണത്. പെൻഷൻ മുടക്കാത്ത, പെൻഷൻ ഉയർത്തിയ LDF സർക്കാർ, അനേകലക്ഷം മനുഷ്യരുടെ മുഖങ്ങളിൽ പുഞ്ചിരിവിരിയിച്ച ഇടതുസർക്കാർ.കേരളത്തിലെ സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ ചരിത്രമെടുത്താൽ എൽഡിഎഫ് സർക്കാരുകളുടെ ഇടപെടലുകളാണ് അതിൽ തിളങ്ങിനിൽക്കുക. ക്ഷേമ പെൻഷൻ വർധിപ്പിച്ചതും എൽഡിഎഫ് സർക്കാർ തന്നെ. 500 രൂപയായിരുന്നു വി എസ്‌ സർക്കാരിന്റെ കാലത്ത്‌ ക്ഷേമ പെൻഷനായി നൽകിയിരുന്നത്. 2011ൽ അധികാരത്തിലേറിയ യുഡിഎഫ് സർക്കാർ അത് 600 രൂപയാക്കി. അതായത്, 5 വർഷം കൊണ്ട് കൂട്ടിയത് 100 രൂപ മാത്രം. എന്നാൽ അത് കൃത്യമായി വികരണം ചെയ്തതുമില്ല. 18 മാസത്തെ പെൻഷൻ കുടിശികയാക്കി, അവർ അധികാരം ഒഴിഞ്ഞു.ALSO READ: എന്താണ് പോള്‍എയ്ഡ് ആപ്പ്? പ്രധാന സവിശേഷതകൾ എന്തൊക്കെ?ഒന്നാം പിണറായി സർക്കാർ 2016ൽ അധികാരമേറ്റു. യുഡിഎഫ് സർക്കാർ ബാക്കിയാക്കിയ കുടിശിക മുഴുവൻ കൊടുത്തുതീർക്കാനായിരുന്നു ആദ്യമെടുത്ത തീരുമാനം. നോക്കൂ, എൽഡിഎഫ് സർക്കാർ പത്താം വർഷത്തിലെത്തിപ്പോൾ കേരളത്തിലെ ക്ഷേമപെൻഷൻ തുക 2000 രൂപയാണ്. ​2025 നവംബർ മുതലാണ്‌ ഇത് പ്രാബല്യത്തിൽ വന്നത്. കുടിശികയില്ലാതെ എല്ലാ മാസവും കൃത്യമായി സർക്കാർ പെൻഷൻ അർഹതപ്പെട്ട കൈകളിലേക്ക് എത്തിക്കുന്നു. 1050 കോടിയാണ്‌ പ്രതിമാസം ക്ഷേമപെൻഷൻ നൽകാൻ സർക്കാർ ചെലവിടുന്നത്‌.14,500 കോടി രൂപയാണ്‌ ഒരു വർഷം പെൻഷൻ നൽകാൻ ആവശ്യം. സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ്‌ രൂപീകരിച്ചാണ്‌ ഫണ്ട്‌ കണ്ടെത്തുന്നത്‌. പെൻഷൻ മുടങ്ങാതിരിക്കാൻ സർക്കാർ ബജറ്റ്‌ വിഹിതത്തിനു പുറമേ, സഹകരണ ബാങ്കുകളിൽനിന്ന്‌ വായ്‌പയെടുക്കുന്നു.62 ലക്ഷത്തിലേറെ പേരാണ് ഇന്ന് പെൻഷൻ ഗുണഭോക്താക്കൾ. യുഡിഎഫ് സർക്കാരിന്റെ കാലത്ത്‌ ക്ഷേമ പെൻഷൻ ലഭിച്ചിരുന്നത് 32 ലക്ഷം ആളുകൾക്കാണ്. 62 ലക്ഷം പേരിൽ 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതി പ്രകാരം കേന്ദ്ര സർക്കാരിന്റെ നാമമാത്ര വിഹിതമുണ്ട്‌. എന്നിലിത് കൃത്യമായി ലഭിക്കാറില്ല. ഇ‍ൗ തുകയും മുൻകൂറായി സംസ്ഥാനം അനുവദിക്കുന്നു.ALSO READ: ഇറാനെതിരായ ഇസ്രയേൽ – യുഎസ് ആക്രമണം: മോദിയുടെ മൗനത്തെ പിന്തുണച്ച ശശി തരൂരിന്റയും മനീഷ് തിവാരിയുടെയും നിലപാട് ഞെട്ടിപ്പിക്കുന്നത്: ഡോ. ജോൺ ബ്രിട്ടാസ് എംപിചരിത്രം മറക്കരുത്പെൻഷന്റെ പിതൃത്വം ഏറ്റെടുക്കാൻ വലിയ മത്സരമാണ്. 1980ലെ ഇ കെ നായനാർ സർക്കാരാണ്‌ ആദ്യമായി കർഷകത്തൊഴിലാളി പെൻഷൻ പ്രഖ്യാപിച്ചത്‌. അന്ന് 45 രൂപയായിരുന്നു പെൻഷൻ. പിന്നീട്‌ വന്ന യുഡിഎഫിന്റെ കെ കരുണാകരൻ സർക്കാർ 45ൽ നിന്ന് ഒരു നയാപൈസപോലും കൂട്ടിയില്ല. 1987ൽ അധികാരത്തിലെത്തിയ നായനാർ സർക്കാർ 15 രൂപ വർധിപ്പിച്ചു. 1991–96ലെ യുഡിഎഫ്‌ സർക്കാരും പെൻഷനോട് മുഖംതിരിച്ചു.1996ൽ അധികാരത്തിൽവന്ന നായനാർ സർക്കാർ പെൻഷൻ 60 രൂപ വീണ്ടും കൂട്ടി. ഇതോടെ പെൻഷൻ തുക 120 രൂപയായി. 2001–2006ലെ എ കെ ആന്റണി–ഉമ്മൻചാണ്ടി മന്ത്രിസഭകൾ തുക കൂട്ടിയില്ല, 28 മാസംവരെ കുടിശ്ശികയുമാക്കി. ഈ കുടിശിക നഷകിയത് 2006ൽ അധികാരത്തിലെത്തിയ വി എസ്‌ സർക്കാരാണ്‌. 380 രൂപ കൂട്ടി പെൻഷൻ 500 രൂപയുമാക്കി.2011ൽ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ പെൻഷൻ തുക 100 രൂപ കൂട്ടിയെങ്കിലും നൽകാനായില്ല. 18 മാസം വരെ കുടിശിക വരുത്തി. ഈ കുടിശിക ഒരുമിച്ച്‌ വിതരണം ചെയ്യുമെന്നാണ് 2016ൽ ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ചത്. 1473 കോടി രൂപയാണ്‌ കുടിശ്ശിക ഇനത്തിൽ നൽകിയത്‌.600 രൂപയായിരുന്ന പെൻഷൻ വിവിധ ഘട്ടങ്ങളിലായി 1600 രൂപയാക്കി ഈ സർക്കാർ ഉയർത്തി. രണ്ടാം പിണറായി സർക്കാർ ഇത്‌ വീണ്ടും കൂട്ടി. 400 രൂപ കൂടെ വർധിപ്പിച്ച്‌ ഇന്നിതാ 2000 രൂപയാക്കി. ചുരുക്കിപ്പറഞ്ഞാൽ ക്ഷേമപെൻഷനുകളിൽ യുഡിഎഫ്‌ സർക്കാരുകൾ വർധിപ്പിച്ചത്‌ ആകെ 100 രൂപയാണ്‌. എൽഡിഎഫ്‌ സർക്കാരോ, 1900 രൂപയും. പെൻഷൻ ഇനിയും കൂട്ടണമെന്ന് തന്നെയാണ് ഇടതുസർക്കാരിന്റെ നയം. എന്നാൽ കേന്ദ്രത്തിന്റെ കേരളത്തിന് മേലുല്ള സാമ്പത്തിക ഉപരോധവും പ്രതികാരനടപടികളുമൊക്കെയാണ് വിലങ്ങുതടിയാകുന്നത്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് കുതിക്കണമെങ്കിൽ ഭരണത്തിന്റെ സ്റ്റിയറിങ് എൽഡിഎഫ് സർക്കാരിന്റെ കൈകളിൽ തന്നെയാകണം. പെൻഷൻ മുടങ്ങാതിരിക്കാനും വർധിപ്പിക്കാനും LDF അല്ലാതെ മറ്റാര്!The post ഉറപ്പാണ് പെൻഷൻ, എൽഡിഎഫ് അല്ലാതെ മറ്റാര്! ‘2000’ത്തിലേക്കുള്ള നാള്‍വ‍ഴികള്‍ മറക്കരുത് appeared first on Kairali News | Kairali News Live.